ഷൂട്ട് നിർത്തിയിട്ടില്ല, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; മോഹൻലാൽ സിനിമയെക്കുറിച്ച് തരുൺ മൂർത്തി

'തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഞങ്ങളുടെ ഷൂട്ടിംഗ് നിർത്തിവെച്ചതായി അവകാശപ്പെടുന്ന നിരവധി ഓൺലൈൻ വാർത്തകളും കോളുകളും എനിക്ക് ലഭിക്കുന്നുണ്ട്. ഇത് പൂർണ്ണമായും തെറ്റാണ്'

ഷൂട്ട് നിർത്തിയിട്ടില്ല, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; മോഹൻലാൽ സിനിമയെക്കുറിച്ച് തരുൺ മൂർത്തി
dot image

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. 'അതിമനോഹരം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. തിരക്കഥയിലെ ആശയകുഴപ്പം മൂലം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് തരുൺ മൂർത്തി. ഷൂട്ടിംഗ് നിർത്തിവച്ചെന്നുള്ള വാർത്ത തെറ്റാണെന്നും ഇത്തരം വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

Also Read:

'തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഞങ്ങളുടെ ഷൂട്ടിംഗ് നിർത്തിവച്ചതായി അവകാശപ്പെടുന്ന നിരവധി ഓൺലൈൻ വാർത്തകളും കോളുകളും എനിക്ക് ലഭിക്കുന്നുണ്ട്. ഇത് പൂർണ്ണമായും തെറ്റാണ്. കഴിഞ്ഞ 78 ദിവസമായി ഞങ്ങൾ തൊടുപുഴയിൽ ഷൂട്ടിംഗ് നടത്തിവരികയാണ്. അതേ, മഴയും കാലാവസ്ഥയും ഞങ്ങളുടെ ചില പദ്ധതികളെ ബാധിച്ചിട്ടുണ്ട്, പക്ഷേ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും വളരെ ആവേശത്തോടെയും പോസിറ്റീവിറ്റിയോടെയും ചിത്രീകരണം തുടരാനും ഞങ്ങളുടെ ടീം കഠിനമായി പരിശ്രമിക്കുന്നു.

വ്യക്തിപരമായ ലൈക്കുകൾക്കും വ്യൂസിനും വേണ്ടി സ്ഥിരീകരിക്കാത്ത വിവരങ്ങൾ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അത്തരം തെറ്റായ വിവരങ്ങൾ പ്രേക്ഷകർക്കിടയിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയും മുഴുവൻ ടീമിന്റെയും ശ്രമങ്ങളെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ധാരണയ്ക്കും പിന്തുണയ്ക്കും നന്ദി', തരുൺ മൂർത്തിയുടെ വാക്കുകൾ.

Also Read:

ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Content Highlights: Responding to speculation surrounding the project, Tharun Moorthy stated that the shooting of his much-anticipated film with Mohanlal is progressing as planned. The director dismissed rumours about the production being stopped and requested that inaccurate information not be circulated.

dot image
To advertise here,contact us
dot image