ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഓഗസ്റ്റില്‍; ഡേറ്റും സമയവും അറിയാം

ഈ വര്‍ഷത്തെ രണ്ടാമത്തെ വാര്‍ഷിക സൂര്യഗ്രഹണം ഓഗസ്റ്റില്‍. 'സര്‍ക്കിള്‍ ഓഫ് ഫയര്‍' എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയില്‍ കാണാനാകുമോ എന്ന് അറിയാം.

ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഓഗസ്റ്റില്‍; ഡേറ്റും സമയവും അറിയാം
dot image

ആകാശത്തിലെ അത്ഭുത കാഴ്ചകളില്‍ ഏറ്റവും വിസ്മയകരമായ ഒന്നാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ ഭൂമിയുടെയും സൂര്യന്റെയും മധ്യേ എത്തുമ്പോള്‍ സൂര്യന്റെ പ്രകാശം ഭാഗികമായോ പൂര്‍ണ്ണമായോ മറയുന്ന ഈ അപൂര്‍വ പ്രതിഭാസം മനുഷ്യരെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. ശാസ്ത്രീയമായും സാംസ്‌കാരികമായും ഏറെ പ്രാധാന്യമുള്ള സൂര്യഗ്രഹണം പ്രകൃതിയുടെ ക്രമീകരണത്തെയും ബഹിരാകാശത്തിന്റെ അത്ഭുതങ്ങളെയുംകുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

second solar eclipse of 2026

2026 ല്‍ രണ്ട് സൂര്യഗ്രഹണമാണ് സംഭവിക്കുന്നത്. അതില്‍ ആദ്യത്തേത് ഫെബ്രുവരി 17ന് സംഭവിച്ചുകഴിഞ്ഞു. രണ്ടാമത്തെ സൂര്യഗ്രഹണം ഓഗസ്റ്റ് മാസത്തിലാണ് സംഭവിക്കാന്‍ പോകുന്നത്. അഗ്നിവലയം അഥവാ 'സര്‍ക്കിള്‍ ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും ഇത്.

second solar eclipse of 2026

വര്‍ഷത്തിലെ രണ്ടാമത്തെ സൂര്യഗ്രഹണം എവിടെ, എപ്പോള്‍ സംഭവിക്കും

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ച് ഓഗസ്റ്റ് 12 നാണ് ഗ്രഹണം. ഓഗസ്റ്റ് 12 ന് രാത്രിയിലാണ് ഇത് സംഭവിക്കുന്നത്. ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം രാത്രി 9:04 ന് ആരംഭിച്ച് പുലര്‍ച്ചെ 4:25 ന് (ഓഗസ്റ്റ് 13) അവസാനിക്കും. സൂര്യഗ്രഹണത്തിന്റെ പ്രധാന ഘട്ടം 6 മിനിറ്റും 23 സെക്കന്‍ഡും നീണ്ടുനില്‍ക്കും. അതിനാല്‍ ഈ ഗ്രഹണത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമായി കണക്കാക്കുന്നു.

second solar eclipse of 2026

എവിടെയൊക്കെ ദൃശ്യമാകും

ഓഗസ്റ്റ് 12ന് നടക്കാന്‍ പോകുന്ന സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. കാരണം സൂര്യഗ്രഹണം സംഭവിക്കുമ്പോള്‍ ഇന്ത്യയില്‍ രാത്രിയായിരിക്കും. എന്നാല്‍ നാസ അതിന്റെ യൂട്യൂബ് ചാനലില്‍ ഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. അതിനാല്‍ ഓണ്‍ലൈനില്‍ കാണാന്‍ കഴിയും. നിലവില്‍ ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, സ്‌പെയിന്‍, ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമാകും.

Content Highlights :The second annual solar eclipse of this year will be in August. This solar eclipse is known as the 'Circle of Fire'. We do not know if it will be visible in India.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image