മെസിയും സംഘവും കരുതിയിരുന്നോ!; ഹോളണ്ടിനെ തകർത്ത് അൾജീരിയയുടെ കുതിപ്പ്

ലോകകപ്പ് സന്നാഹമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് അള്‍ജീരിയ

മെസിയും സംഘവും കരുതിയിരുന്നോ!; ഹോളണ്ടിനെ തകർത്ത് അൾജീരിയയുടെ കുതിപ്പ്
dot image

ലോകകപ്പ് സന്നാഹമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് അള്‍ജീരിയ.ഏകപക്ഷീയമായ ഒരു ഗോളിനാണ് അള്‍ജീരിയ അട്ടിമറിച്ചത്. മത്സരത്തിന്റെ 86- മിനിറ്റില്‍ അനിസ് ഹജ് മൂസയാണ് ഗോളടിച്ചത്.

നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും നെതര്‍ലാന്‍ഡ്‌സിന് അള്‍ജീരിയന്‍ പ്രതിരോധം ഭേദിക്കാനായില്ല. അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ സിനദിൻ സിദാന്റെ മകൻ ലൂക സിദാന്റെ മികച്ച സേവുകളും ശ്രദ്ധേയമായി.

ഫിഫ റാങ്കിംഗില്‍ നെതര്‍ലാന്‍ഡ്‌സ് ഏഴാം സ്ഥാനത്തും അള്‍ജീരിയ 28- റാങ്കുകാരുമാണ്. ഗ്രൂപ്പ് ജെയില്‍ നിലവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ഒപ്പമാണ് അള്‍ജീരിയ.

content highlights:algeria-beats-netherlands-in-friendly-match-warning-to-lionel-messi-argentina-world-cup-2026-malayalam-news

dot image
To advertise here,contact us
dot image