അബുദാബി ബി​ഗ് ടിക്കറ്റ്; ജൂൺ മാസത്തിലെ ​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

അഞ്ച് പ്രോത്സാഹന സമ്മാനങ്ങൾ നേടിയവരും ഇന്ത്യയിൽ നിന്നുള്ളവരാണ്

അബുദാബി ബി​ഗ് ടിക്കറ്റ്; ജൂൺ മാസത്തിലെ ​ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
dot image

അബുദാബി ബി​ഗ് ടിക്കറ്റ് ജൂൺ മാസത്തിലെ ​ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിൽ ഭാ​ഗ്യം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ബഹ്റൈനിൽ താമസക്കാരനായ കൃഷ്ണകുമാർ ശ്യാമള രവീന്ദ്രൻ ആണ് ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം സ്വന്തമാക്കിയിരിക്കുന്നത്. 20 മില്യൺ ദിർഹമാണ് സമ്മാനത്തുക. ബി​ഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പിനിടെ കൃഷ്ണകുമാറിനെ സന്തോഷ വാർത്ത അറിയിക്കാനായി ഫോണിൽ വിളിച്ചെങ്കിലും സ്വിച്ചിഡ് ഓഫായിരുന്നു.

കഴിഞ്ഞ മാസത്തിൽ 25 മില്യൺ (2.5 കോടി) ദിർഹത്തിന്റെ ബമ്പർ സമ്മാനം നേടിയ അബ്ദുൾ റഷീദ് അല്ലിപ്ര വളപ്പിൽ അബ്ദു എന്ന മലയാളി ഡ്രൈവർ ഇന്നത്തെ നറുക്കെടുപ്പ് ചടങ്ങിൽ അതിഥിയായി പങ്കെടുത്തിരുന്നു. കൃഷ്ണകുമാറിന്റെ ഭാഗ്യ ടിക്കറ്റ് തിരഞ്ഞെടുത്തതും അബ്ദുൾ റഷീദായിരുന്നു.

അഞ്ച് പ്രോത്സാഹന സമ്മാനങ്ങൾ നേടിയവരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ദുബായിൽ താമസിക്കുന്ന കിഷോരേഷ് റൗട്ട് ഒരു കോടി ദിർഹവും ഷാർജയിൽ താമസിക്കുന്ന ജിനോയ് കുമാർ അഞ്ച് ലക്ഷം ദിർഹവും ദുബായിൽ താമസിക്കുന്ന ശരദ് കുമാർ സിങ് രണ്ടര ലക്ഷം ദിർഹവും ഷാർജയിൽ താമസിക്കുന്ന പർഭുറാം യാദവ്, സൗദിയിൽ താമസിക്കുന്ന പ്രകാശൻ എന്നിവർ ഒരു ലക്ഷം ദിർഹവും സ്വന്തമാക്കി.

Content Highlights: An Indian expatriate has secured the grand prize in Abu Dhabi’s Big Ticket June draw. The win highlights the continued popularity of the UAE lottery among expatriates seeking life-changing rewards.

dot image
To advertise here,contact us
dot image