ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി 'നോസ് കഫുകള്‍'

മൂക്ക് കുത്താതെ തന്നെ ധരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത

ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി 'നോസ് കഫുകള്‍'
dot image

മൂക്കുത്തിയുടെ തിളക്കം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഭരണങ്ങളില്‍ ഒന്നുകൂടിയാണ് മൂക്കുത്തി. അത്തരത്തില്‍ ഒരു ആഭരണത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ന് ഫാഷന്‍ ലോകത്ത് ചെറിയ ആഭരണങ്ങള്‍ പോലും വലിയ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ ജെന്‍-സികള്‍ക്കും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഇടയില്‍ ഇപ്പോള്‍ ട്രെന്‍ഡാകുന്ന ഒന്നാണ് (nose cuff) നോസ് കഫുകള്‍. പഴയ സ്റ്റെലിനെയും മോഡേണ്‍ ഫാഷനേയും ഒരുമിപ്പിക്കുന്ന പുതിയ ആഭരണങ്ങളാണ് ഇവ.

nose cuff fashion

മൂക്ക് കുത്താതെതന്നെ ധരിക്കാന്‍ സാധിക്കുന്ന 'നോസ് കഫുകള്‍' അഥവാ 'നോസ് ഫ്രയിമുകള്‍'ളാണ് ആ വെറൈറ്റി ആഭരണം. ധരിക്കുന്നവര്‍ക്ക് തികച്ചും വ്യത്യസ്തമായ ബോള്‍ഡ് ലുക്ക് നല്‍കുന്നവയാണ് പുത്തന്‍ ട്രെന്‍ഡിലുള്ള ഈ ആഭരണം. മെറ്റാലിക് ഡിസൈനുകള്‍ മുതല്‍ സങ്കീര്‍ണമായ വയര്‍ പാറ്റേണുകള്‍വരെയുള്ള വൈവിധ്യമായ ഡിസൈനുകള്‍ ഇവയില്‍ ലഭ്യമാണ്.

ക്ലാസിക് മൂക്കുത്തികളില്‍നിന്ന് വ്യത്യസ്തമായി ഈ നോസ് കഫുകള്‍ തികച്ചും മോഡേണായ ഒരു ഫാഷന്‍ ആക്സസറിയാണ്. ഫാഷന്‍ പ്രേമികളില്‍ പലരും ഈ ട്രെന്‍ഡിനെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ധരിക്കുന്ന വസ്ത്രവുമായി മാച്ചാകുന്ന രീതിയിലുള്ള ആക്സസറിയാണെങ്കില്‍ ലുക്ക് തന്നെ മാറ്റാന്‍ ഈ ആഭരണത്തിന് കഴിയും. പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ ഫോളോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നോസ് കഫുകള്‍ മികച്ച തെരഞ്ഞെടുപ്പാണ്.

nose cuff fashion

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ മൂക്കുത്തി ട്രെന്‍ഡിനോട് എല്ലാവര്‍ക്കും താല്‍പര്യമില്ല. മൂക്കിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന ഈ ആഭരണങ്ങള്‍ അത്ര ഭംഗിയില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

എന്തുകൊണ്ടാണ് നോസ് കഫുകള്‍ ട്രെന്‍ഡാകുന്നത്

  • മൂക്ക് കുത്താന്‍ പേടിയുള്ളവര്‍ക്കും ഈസി ഫാഷന്‍ ഓപ്ഷന്‍.
  • ഇന്‍ഡോ വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റിന് പെര്‍ഫെക്ട് മാച്ച്.
  • സാരി മുതല്‍ സ്ട്രീറ്റ് സ്റ്റൈല്‍ വരെ എല്ലാത്തിനും മാച്ച് ചെയ്യും
  • മിനിമല്‍ മേക്കപ്പ് ലുക്കിന് പോലും ബോള്‍ഡ് അപ്പിയറന്‍സ് നല്‍കും.

Content Highlights :'Nose cuffs' have become a hot topic in the fashion world. The biggest feature of these is that they can be worn without piercing the nose.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image