

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ദൃശ്യം 3 യും ഇപ്പോൾ പുതിയ റെക്കോർഡുകൾ ഉണ്ടാക്കുകയാണ്. എന്നാൽ ചിത്രത്തിന് നേരെ ചില വിമർശങ്ങളും എത്തുന്നുണ്ട്. അതിലൊന്നാണ് വീണ നന്ദകുമാര്‍ അവതരിപ്പിച്ച കഥാപാത്രം. ട്രെയ്‌ലറില്‍ വളരെ പ്രധാന്യത്തോടെ കാണിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വീണയുടേത്. ജോര്‍ജുകുട്ടിയെ കുടുക്കാന്‍ വേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകയായാണ് വീണ ദൃശ്യം 3യില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ സിനിമ റീലീസ് ചെയ്ത കഴിഞ്ഞപ്പോൾ ബക്കറ്റ് സ്റ്റാർ എന്ന ടാഗ് ആൺ വീണായിക്ക് സോഷ്യൽ മീഡിയ കൊടുത്തത്. സിനിമയിലെ രണ്ട് സീനിലും കൈയില്‍ ഒരു ബക്കറ്റും പിടിച്ച് വരുന്ന വീണയെ ട്രോളുകയാണ്. ഇപ്പോഴിതാ ഈ ട്രോളിനെ കുറിച്ച് പറയുകയാണ് സംവിധയകാൻ ജിത്തു ജോസഫ്. സീൻ എടുക്കുമ്പോൾ തന്നെ ട്രോൾ വരുമെന്ന് കരുതിയിരുന്നുവെന്നും ഇതൊക്കെ ഫൺ ആയിട്ടാണ് കാണുന്നതെന്നും സംവിധയകൻ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'വീണയുടെ കേസിൽ എന്താന്ന് ചോദിച്ചു കഴിഞ്ഞാൽ, രണ്ടാമത് ഈ ആ സീക്വൻസിനകത്ത് എന്റെ പ്ലാനിങ്ങിൽ പുള്ളിക്കാരത്തി അങ്ങോട്ട് വരണം ആ ഫ്രെയിമിലേക്ക് എന്റർ ആവണം ചുമ്മാ വരുന്നതിന് ഒരു പർപ്പസ് ഇല്ല. അപ്പോഴാണ് ഇയാൾ ഞെട്ടുന്നത്, ഓഡിയൻസിന് ഓൾറെഡി അറിയാം. സഹദേവന്റെ മകളാണ് ഇവൾ എന്ന് അപ്പോഴാണ് ജോർജുകുട്ടി അറിയുന്നത്. ഇവരെ ഷൂട്ട് ചെയ്യുമ്പോൾ ബാക്ഗ്രൗണ്ടിൽ പുള്ളിക്കാരത്തി ഇരുന്നുകൊണ്ട് വണ്ടി കഴുകുന്നുണ്ട്. അതിനു വേണ്ടിയിട്ടാ ബക്കറ്റുമായിട്ട് പുറത്തേക്ക് വരുന്നത്.പക്ഷേ അത് കഴിഞ്ഞ് ഞാൻ മനസ്സിൽ ഇങ്ങനെ ഷോർട്ട് ആലോചിച്ചപ്പോൾ ഉള്ള കുഴപ്പം ഇവര് തമ്മിൽ ഇങ്ങനെ ഒരു ഇന്റെൻസ് സീൻ നടക്കുമ്പോൾ ബാക്ക് ഡ്രോപ്പിൽ അങ്ങനെ ഒരു വണ്ടി കഴുകുന്ന സീൻ വെച്ചാൽ ആളുകൾ ഡിസ്ട്രാക്ഷൻ ഉണ്ടാകും.
ഇത് ഷൂട്ടും ചെയ്ത കഴിഞ്ഞു, പിന്നെ അതിനെ ചിന്തിച്ചില്ല. പക്ഷേ ഇത് എഡിറ്റ് ചെയ്തു കഴിഞ്ഞ് പിറ്റേ ദിവസം ഞങ്ങൾക്ക് സ്പോട്ട് എഡിറ്റിങ് ഉണ്ടല്ലോ, പിറ്റേ ദിവസം തന്നെ എഡിറ്റർ എന്നെ കൊണ്ട് കാണിച്ചിട്ട് ഒരു ട്രോള് വരുമെന്ന് പറഞ്ഞിരുന്നു. അത് സാരമില്ലെന്ന് ഞാനും പറഞ്ഞു. റിലീസ് ചെയ്തപ്പോൾ വീണ എന്നെ വിളിച്ചു 'സാറേ എന്നെ ബക്കറ്റ് സ്റ്റാർ' എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ഞാൻ നല്ലതല്ലേ മീഡിയയിൽ ഇങ്ങനെ ലൈവ് ആയിട്ട് നിൽക്കാം എന്ന് പറഞ്ഞു. ഇതൊക്കെ ഇതിനകത്ത് ഉള്ളതല്ലേ, അതൊരു ഫൺ ആയിട്ട് എടുക്കുന്നു,' ജീത്തു ജോസഫ് പറഞ്ഞു.
Content Highlights: Jeethu Joseph has responded to the viral “Bucket Star” troll circulating online, which was aimed at him. The director said he takes such social media memes lightly and fun.