'ഹോട്ടലിൽ ബില്ല് കൊടുക്കാനില്ല, ലോഡ്ജുകാരും വിട്ടില്ല, 20 ദിവസം പണയം കിടന്നു,' നന്ദു പൊതുവാൾ

'ആരംഭസൂരത്തോടെ വന്നിട്ട് പത്താം ദിവസം പൂട്ടുന്ന പടങ്ങളുണ്ട്. ബാറ്റ കൊടുക്കാൻ കാശുണ്ടാവില്ല.20 ദിവസം പണയം കിടന്നു'

'ഹോട്ടലിൽ ബില്ല് കൊടുക്കാനില്ല, ലോഡ്ജുകാരും വിട്ടില്ല, 20 ദിവസം പണയം കിടന്നു,' നന്ദു പൊതുവാൾ
dot image

പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടൻ നന്ദു പൊതുവാളിന്റേത്. പല സിനിമകളിലും നന്ദുവിനെ കാണാം. ഒന്നോ രണ്ടോ സീനുകളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. എടുത്ത് പറയത്തക്ക കഥാപാത്രങ്ങൾ ലഭിച്ചത് വിരളമായി. എന്നാൽ തനിക്ക് ലഭിക്കുന്ന സീനുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ നന്ദുവിന് കഴിഞ്ഞു. അടുത്തിടെ നന്ദുവിൻതേയി ശ്രദ്ധയ്ക്കപ്പെട്ട ചിത്രമായിരുന്നു മോഹിനിയാട്ടം. സൂപ്പർഹിറ്റായി മാറിയിരിക്കുന്ന മോഹിനിയാട്ടം എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് ഇദ്ദേഹമാണ് ലഭിച്ചത്. ഇപ്പോഴിതാ ആദ്യകാലത്ത് സിനിമയിൽ വന്നപ്പോൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് നന്ദു.

പല കാരണങ്ങൾ കൊണ്ട് സിനിമ നടക്കാതെ പോയിട്ടുണ്ടെന്നും ആരംഭസൂരത്തോടെ വന്നിട്ട് പൂട്ടിപ്പോയ സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും നന്ദു പറയുന്നു. നിർമാതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഹോട്ടലുകളിൽ പണയം കിടന്നിട്ടുണ്ടെന്നും അവസാനം അവർ തന്നെ പോകാൻ പറഞ്ഞുവെന്നും നന്ദു ഓർക്കുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമകൾ കൃത്യസമയത്ത് തീർക്കാൻ പറ്റാത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആർട്ടിസ്റ്റ് ഡേറ്റിന്റെ പ്രശ്നം കൊണ്ട് തീരാതെ വരും. സാമ്പത്തിക പ്രശ്നം കൊണ്ട് തീരാതെ വരും. അത് കാരണം നിന്നുപോയ പടങ്ങളുണ്ട്. ലൊക്കേഷൻ വേണ്ടെന്ന് വച്ച് പിന്നീട് അത് നടക്കാതെ പോയ സിനിമകളുണ്ട്. എല്ലാം പ്ലാൻ ചെയ്ത് കറക്ട് ആയിട്ട് പോകുന്ന പടങ്ങളുണ്ട്. ചിലത് ആരംഭസൂരത്തോടെ വന്നിട്ട് പത്താം ദിവസം പൂട്ടുന്ന പടങ്ങളുണ്ട്. ബാറ്റ കൊടുക്കാൻ കാശുണ്ടാവില്ല.

ഹോട്ടലിൽ ബില്ല് കൊടുക്കാനില്ല. ആഹാരത്തിന് കാശില്ല. ഞാൻ പണയം കിടന്നിട്ടുണ്ട്. നിർമാതാവിന്റെ കയ്യിൽ കാശില്ലാത്തത് കൊണ്ട്, പാക്കപ്പായി എല്ലാവരും പോയിട്ടും ലോഡ്ജ്കാര് വിട്ടില്ല. സെറ്റിൽ ചെയ്യാൻ പൈസ ഇല്ല. ആരെങ്കിലുമൊക്കെ ഹോട്ടലിൽ പണയം കിടക്കും. ഞാൻ പത്ത് ഇരുപത് ദിവസം കിടന്നിട്ടുണ്ട്. അവസാനം അവർ തന്നെ പോകാൻ പറഞ്ഞു. ഈ നരകിക്കുന്നത് അവരും കാണുന്നതാണ്", നന്ദു പൊതുവാൾ പറഞ്ഞു.

Content Highlights: Actor Nandu Poduval has made a strong claim regarding the financial condition of a film producer, stating that the producer had to mortgage hotels due to a lack of available funds. The comment sheds light on the ongoing financial strain faced during film production and has triggered conversations within the Malayalam cinema industry about budgeting and production risks.

dot image
To advertise here,contact us
dot image