

ഇൻസ്റ്റാഗ്രാമിൽ 506 മില്യൺ ഫോളോവേഴ്സാണ് അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കുള്ളത്. എന്നാൽ മെസി ഫോളോ ചെയ്യുന്നതാകട്ടെ വെറും 363 അക്കൗണ്ടുകളാണ്.
അതിൽ ഒരു അക്കൗണ്ട് ഏതാണെന്ന് അറിയാമോ, പാലക്കാട്ടെ സഹോദരികളായ സ്നിഗ്ദയും സാന്ദ്രയും ചേർന്ന് 2021ൽ തുടങ്ങിയ ഇൻസ്റ്റാ പേജ് ആണിത്. ഈ അക്കൗണ്ട് മെസി ഫോളോ ചെയ്യാൻ ഒരു കാരണമുണ്ട്.
മെസ്സിയുടെ ഭാര്യയോടുള്ള ഇഷ്ടത്തിന്‍റെ പുറത്താണ് ഇരുവരും ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്.
ആന്‍റനില ഗാലറി എന്ന അക്കൗണ്ട് ഇന്ന് പക്ഷെ ലോകം ആരാധിക്കുന്ന മെസ്സിയും അദ്ദേഹത്തിന്‍റെ ഭാര്യയും ഫോളോ ചെയ്യുന്ന ഫാൻ പേജായി മാറിക്കഴിഞ്ഞു.
മെസ്സിയുടെ ഭാര്യയുടെയും കുട്ടികളുടെയും മെസ്സിയുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഈ അക്കൗണ്ടിലെ പ്രധാന കണ്ടന്‍റ്. 400,000 ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ആന്‍റനില ഗാലറി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത്.
ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തിയപ്പോൾ ഇരുവരും മുംബൈയിലെത്തി ദൂരെനിന്ന് അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് കേരളത്തിലേക്കു വരുന്നുണ്ടോ എന്നന്വേഷിച്ച് ആന്റൊനെലയ്ക്ക് സന്ദേശമയച്ചു. എത്താൻ പറ്റില്ലെന്നും സന്ദേശം അയച്ചതിൽ സന്തോഷമെന്നും ആന്റൊനെല മറുപടി നൽകി. അന്ന് മുംബൈയിൽനിന്ന് ഇവർ ചെയ്ത വീഡിയോ ആന്റൊനെല ലൈക്ക് ചെയ്യുകയും ചെയ്തു.
Content highlight:lionel-messi-follows-palakkad-sisters-instagram-page-viral-social-media-