

ദിവസവും ദശലക്ഷക്കണക്കിന് ആളുകളാണ് യാത്രയ്ക്കായി ട്രെയിനുകളെ ആശ്രയിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ക്ക് ആവശ്യമുള്ള ധാരാളം സൗകര്യങ്ങളുണ്ട് അല്ലേ?. ഭക്ഷണപാനിയങ്ങള്‍ ലഭിക്കാനുള്ള ഇടങ്ങള്‍, സ്‌റ്റേഷണറി സാധനങ്ങള്‍, ശൗചാലയങ്ങള്‍, വിശ്രമ മുറികള്‍ അങ്ങനെ പലതും. പക്ഷേ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മെഡിക്കല്‍ ഷോപ്പ് ഇല്ലാത്തതെന്ന്.

മുന്‍പ് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മറ്റ് കടകള്‍ പോലെതന്നെ മെഡിക്കല്‍ ഷോപ്പുകളും അനുവദിച്ചിരുന്നു. 2001 ലെ റെയില്‍വേ ബോര്‍ഡിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം റെയില്‍വേ സ്റ്റേഷനിലുള്ള ഒരു കെമിസ്റ്റ് സ്റ്റാളിന് പരമാവധി 108 ചതുരശ്ര അടി സ്ഥലം മതിയെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ റെയില്‍വേ നിയമങ്ങള്‍ മാറി. മുന്‍പ് 3 തരം കടകളാണ് പ്ലാറ്റ്‌ഫോമുകളില്‍ അനുവദിച്ചിരിക്കുന്നത്. പുസ്തക ശാലകള്‍, കെമിസ്റ്റ് സ്റ്റാളുകള്‍, പലവക സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയായിരുന്നു അവ. എന്നാല്‍ ഈ നിയമങ്ങളില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ റെയില്‍വേ ചട്ടങ്ങള്‍ പ്രകാരം മരുന്ന് സ്റ്റാളുകളുടെ സ്ഥാനത്ത് മള്‍ട്ടി പര്‍പ്പസ് (MPS) സ്റ്റാളുകളാണ് ഇപ്പോള്‍ ഉളളത്.

സ്റ്റേഷനുകളില്‍ ഭക്ഷണശാല, ടിക്കറ്റ് കൗണ്ടര്‍, waiting area പോലുള്ള സേവനങ്ങള്‍ക്കാണ് കൂടുതല്‍ സ്ഥലം നല്‍കുന്നത്. ചെറിയ സ്റ്റേഷനുകളില്‍ പ്രത്യേകിച്ച് സ്ഥലക്കുറവ് ഉണ്ടാകും.
24 മണിക്കൂര്‍ പ്രവര്‍ത്തനം ബുദ്ധിമുട്ട്- ട്രെയിനുകള്‍ ഏത് സമയത്തും വരുന്നതിനാല്‍ മെഡിക്കല്‍ ഷോപ്പ് തുറന്ന് നിര്‍ത്താന്‍ staff, ലൈസന്‍സ്, സുരക്ഷ എന്നിവ വേണം. എല്ലായിടത്തും അത് സാമ്പത്തികമായി ലാഭകരമാകണമെന്നില്ല.

മരുന്ന് വില്‍ക്കാന്‍ പ്രത്യേക ഡ്രഗ് ലൈസന്‍സ്, യോഗ്യരായ pharmacist എന്നിവ നിര്‍ബന്ധമാണ്. റെയില്‍വേയ്ക്ക് നേരിട്ട് അത് നടത്തുന്നതിനെക്കാള്‍ സ്വകാര്യ കടകള്‍ക്ക് lease നല്‍കുകയാണ് പതിവ്.
വലിയ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കൂടുതലായതിനാല്‍ മെഡിക്കല്‍ ഷോപ്പ് ഉണ്ടാകാം. പക്ഷേ ചെറിയ സ്റ്റേഷനുകളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ ആരും ഷോപ്പ് എടുക്കാന്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യം ഉണ്ടാകും.
ചില വലിയ സ്റ്റേഷനുകളില്‍ മെഡിക്കല്‍ ഷോപ്പ് ഇല്ലെങ്കിലും ഫസ്റ്റ് എയ്ഡ് റൂം, റെയില്‍വേ ഡോക്ടര്‍, എമര്‍ജന്‍സി ഹെല്‍ത്ത് ഡെസ്‌ക് എന്നിവ ഉണ്ടാകാറുണ്ട്.
ഇപ്പോള്‍ വലിയ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ആവശ്യം കൂടുന്നതിനാല്‍ ഫാര്‍മസി തുടങ്ങുന്ന പ്രവണത കൂടുന്നുണ്ട്.
ഈ നിയന്ത്രണങ്ങള്‍ക്ക് പുറമേ നിരവധി സ്റ്റേഷനുകളില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട് . നിലവില്‍, ഇന്ത്യയില്‍ 21 സ്റ്റേഷനുകളില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്ളൂ.


Content Highlights : Reasons why there are no medical shops on railway platforms. What to do if someone has a health emergency during a train journey