മെസ്സിക്ക് പരിക്കില്ല; അര്‍ജന്റീനയ്ക്ക് ആശ്വാസം

മേജര്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെ മെസ്സിക്ക് പരിക്കേറ്റെന്ന അഭ്യൂഹമുണ്ടായിരുന്നു

മെസ്സിക്ക് പരിക്കില്ല; അര്‍ജന്റീനയ്ക്ക് ആശ്വാസം
dot image

ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിന് ആശങ്കയായിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പരിക്ക്. മേജര്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കളമതിയാക്കി താരം ഡ്രെസിങ് റൂമിലേക്ക് മടങ്ങിയത്. ഇതോടെ താരത്തിന് പരിക്കുണ്ടെന്ന അഭ്യൂഹം പരന്നു.

ഇതോടെ അര്‍ജന്റീന ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ താരത്തിന് പേശീവലിവ് മാത്രമാണെന്നും ഗുരുതര പരിക്കില്ലെന്നുമാണ് ക്ലബ് അറിയിക്കുന്നത്. കഴിഞ്ഞദിവസം ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തിലാണ് മെസ്സി കളി പാതിവഴിയില്‍ നിര്‍ത്തിയത്. തുടര്‍ച്ചയായ മത്സരങ്ങള്‍ കാരണമാണ് മെസ്സിക്ക് ഇടതുതുടയ്ക്ക് പേശീവലിവ് ഉണ്ടായതെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്.

നിലവിലെ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ നായകന്‍ കൂടിയാണ് മെസി. ലോകകപ്പില്‍ അര്‍ജന്റീനയുടെ കുതിപ്പ് ലിയോയുടെ ഫോമിനെയും ആശ്രയിച്ചിരിക്കും. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ ആണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഖത്തര്‍ ലോകകപ്പിന് ശേഷം മികച്ച പ്രകടനമാണ് അര്‍ജന്റീന തുടരുന്നത്.

content highlights: No injury for Messi; Relief for Argentina

dot image
To advertise here,contact us
dot image