സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ചു; എട്ടുപേര്‍ ബാഴ്‌സലോണ താരങ്ങള്‍, റയലിന് ഇടമില്ല

ശ്രദ്ധാകേന്ദ്രമായി ലമീന്‍ യമാല്‍, ഗാവി, പെഡ്രി, റോഡ്രി എന്നിവര്‍ സ്‌ക്വാഡില്‍

സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ചു; എട്ടുപേര്‍ ബാഴ്‌സലോണ താരങ്ങള്‍, റയലിന് ഇടമില്ല
dot image

അമേരിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പിന് സ്‌പെയിന്‍ പ്രഖ്യാപിച്ച 26 അംഗങ്ങളില്‍ ആധിപത്യം നേടിയ ബാഴ്‌സലോണ. പക്ഷെ, ഞെട്ടിച്ചത് മറ്റൊരു കാര്യമാണ് റയല്‍ മഡ്രിഡില്‍ നിന്ന് ആരുമില്ലെന്നത്. ലോകകപ്പ് ഫേവിററ്റുകളായ സ്‌പെയിന്‍ ടീമിനെ പരിശീലകന്‍ ലൂയിസ് ഫ്യുണ്ടെയാണ് പ്രഖ്യാപിച്ചത്. ലമീന്‍ യമാലാണ് ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. 2022 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ ടീം ഇത്തവണ മികച്ച സന്നാഹത്തോടെയാണ് എത്തുന്നത്.

ലോകകപ്പിന് എത്തും മുമ്പേ കിരീട സാധ്യത ഏറെയുള്ള സംഘവുമാണ് സ്‌പെയിന്‍. ഗ്രൂപ്പ് എച്ചില്‍ കേപ് വെര്‍ദെ, സൗദി അറേബ്യ, യുറഗ്വായ് എന്നിവരാണ് ടീമിന്റെ എതിരാളികള്‍. ലമീന്‍ യമാല്‍, നിക്കോ വില്യംസ്, മൈക്കല്‍ മെറിനോ എന്നിവരുടെ ഫിറ്റ്‌നസില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും കോച്ച് നിഷേധിച്ചു. മൂവരും ഫിറ്റ്‌നസില്‍ ഓക്കെയാണെന്നാണ് കോച്ചിന്റെ വിലയിരുത്തല്‍. പക്ഷെ, ചെറിയ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ താരം കേപ് വെര്‍ദെയ്ക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. ജൂണ്‍ 14-ന് കേപ് വെര്‍ദെയ്‌ക്കെതിരെയാണ് സ്പെയിന്റെ ആദ്യ മത്സരം.

റയല്‍ മഡ്രിഡ് താരങ്ങളെ വെട്ടിനിരത്തിയതാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. ആഴ്സണല്‍, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മഡ്രിഡ് എന്നിവയില്‍നിന്ന് മൂന്നുവീതം താരങ്ങളും ടീമിലുണ്ട്. ടീമിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് റയല്‍ മാഡ്രിഡില്‍നിന്നുള്ള ഒരു താരം പോലും ലോകകപ്പ് ടീമില്‍ ഇടംനേടാതിരിക്കുന്നത്. ടീമിലുണ്ടാകുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ഡീന്‍ ഹൂയിസെന്‍, അല്‍വാരോ കരേരസ്, ഫ്രാന്‍ ഗാര്‍ഷ്യ എന്നിവരെ ഒഴിവാക്കിയത് വലിയ വിമര്‍ശനത്തിനിടയാക്കുന്നു. റയല്‍ മാഡ്രിഡിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ഡാനി കര്‍വാജലിന് കഴിഞ്ഞ കുറച്ച് സീസണുകളിലായി നേരിട്ട പരിക്കുകള്‍ തിരിച്ചടിയായി. ഇതോടെ സ്‌പെയിനിലെ പ്രധാന ക്ലബ്ബായ റയല്‍ മഡ്രിഡില്‍നിന്ന് ആരെയും ഉള്‍പ്പെട്ടില്ല.

ലമീന്‍ യമാല്‍, പെഡ്രി, ഗാവി, പാവു കുബാര്‍സി, എറിക് ഗാര്‍ഷ്യ, ഫെറാന്‍ ടോറസ്, ജോവാന്‍ ഗാര്‍ഷ്യ, ഡാനി ഒല്‍മോ എന്നീ എട്ട് ബാഴ്സ താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. 2024-ല്‍ യൂറോ കപ്പ് നേടിയ ടീമിനെ നയിച്ച മുന്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയ്ക്ക് ടീമില്‍ ഇടമില്ല. കാല്‍വിരലിന് പരിക്കേറ്റ ബാഴ്സലോണ മിഡ്ഫീല്‍ഡര്‍ ഫെര്‍മിന്‍ ലോപ്പസിന് പരിക്ക് തിരിച്ചടിയായി. ഈയിടെയാണ് താരത്തിന് പരിക്കേറ്റത്. ലോകകപ്പിന് മുമ്പ് സ്‌പെയിന്‍ ഇറാഖ്, പെറു എന്നീ ടീമുകളുമായി സന്നാഹ മത്സരങ്ങള്‍ കളിക്കും.

സ്പെയിന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: ഉനായ് സിമോണ്‍, ഡേവിഡ് റായ, യൊവാന്‍ ഗാര്‍ഷ്യ. പ്രതിരോധം: മാര്‍ക്ക് കുക്കുറെയ്യ, അലക്സാന്‍ഡ്രോ ഗ്രിമാള്‍ഡോ, പാവു കുബാര്‍സി, ഐമെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് പുബില്‍, എറിക് ഗാര്‍ഷ്യ, മാര്‍ക്കോസ് ലോറെന്റെ, പെഡ്രോ പോറോ. മധ്യനിര: പെഡ്രി, ഫാബിയാന്‍ റൂയിസ്, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ഗാവി, റോഡ്രിഗോ, അലക്സ് ബയേന, മിക്കെല്‍ മെറീനോ. മുന്നേറ്റനിര: മൈക്കല്‍ ഒയാര്‍സബാല്‍, ഡാനി ഓല്‍മോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാന്‍ ടോറസ്, ബോര്‍ഹ ഇഗ്ലേഷ്യസ്, വിക്ടര്‍ മുനോസ്, ലമിന്‍ യമാല്‍.

content highlights: Spain announced the squad; eight Barcelona players included, no room for Real Madrid

dot image
To advertise here,contact us
dot image