23 കാരിയുടെ ആപ്പിന് കുരുക്ക്; ഉപയോക്താക്കളുടെ വീടുകളിലെ ദൃശ്യങ്ങൾ പകർത്തി; തങ്ങൾ മാത്രമല്ലെന്ന് ന്യായീകരണം

സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇടപെടുമെന്നുമാണ് കേന്ദ്രസർക്കാർ പറഞ്ഞത്

23 കാരിയുടെ ആപ്പിന് കുരുക്ക്; ഉപയോക്താക്കളുടെ വീടുകളിലെ ദൃശ്യങ്ങൾ പകർത്തി; തങ്ങൾ മാത്രമല്ലെന്ന് ന്യായീകരണം
dot image

ഉപയോക്താക്കളുടെ വീടുകളുടെ ഉൾവശം തങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് വീട്ടുജോലികൾക്ക് ആളെ നൽകിവരുന്ന ആപ്പായ പ്രോന്റോ. എഐയെ ട്രെയിൻ ചെയ്യാനാണ് ഇത്തരത്തിൽ റെക്കോർഡ് ചെയ്യുന്നതെന്നും പ്രോന്റോ സ്ഥാപകർ വെളിപ്പെടുത്തി. ഉപയോക്താക്കളുടെ സമ്മതം വാങ്ങേണ്ടിയിരുന്നുവെന്നും ആപ്പ് സ്ഥാപകർ കുറ്റസമ്മതം നടത്തി.

എൻട്രാക്കർ എന്ന മാധ്യമസ്ഥാപനമാണ് വീടിന്റെ ഉൾവശം ചിത്രീകരിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത്. സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്ര ഐടി മന്ത്രാലയം ഇടപെട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇടപെടുമെന്നുമാണ് കേന്ദ്രം പറഞ്ഞത്. ഇന്ത്യയിലെ തൊഴിൽ വിപണികളെ ഔപചാരികമാക്കുക, എഐ-റോബോട്ടിക് സിസ്റ്റങ്ങളെ ട്രെയിൻ ചെയ്യിക്കുക എന്നതായിരുന്നു ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിന്റെ ലക്ഷ്യം.

ഫിസിക്കൽ എഐ ലാബുകളുമായി ഇപ്പോൾ തന്നെ പ്രോന്റോ എഐ പൈലറ്റ് ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

പാത്രം കഴുകൽ, തുണി അലക്കൽ, വൃത്തിയാക്കൽ, തുടങ്ങിയ പ്രവൃത്തികൾ പകർത്തിയിട്ടുണ്ടെന്ന് പ്രോന്റോ സമ്മതിച്ചു. റോബോട്ടുകളെ ട്രെയിൻ ചെയ്യിക്കാനാണിത്.

വീഡിയോ ചിത്രീകരിക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാമെന്നും ആപ്പ് പ്രതിനിധികൾ പറഞ്ഞു. റെക്കോർഡ് ചെയ്യാമോ വേണ്ടയോ എന്നത് ബുക്കിങ്ങിന് മുൻപുതന്നെ ചോദിക്കും. അവ ഡിഫോൾട്ട് ഓപ്‌ഷൻ അല്ല. തങ്ങൾ മാത്രമല്ല ഇത്തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ഏക കമ്പനി എന്നും പ്രോന്റോ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ന്യായീകരിച്ചു.

23കാരിയായ അഞ്ജലി സര്‍ദാനയാണ് പ്രോന്റോ എന്ന ആപ്പിന്റെ സ്ഥാപക. സ്ഥാപിക്കപ്പെട്ട് 12 മാസത്തിനുള്ളില്‍ 800 കോടി രൂപയുടെ മൂല്യമുള്ള കമ്പനിയായി പ്രോന്റോ വളര്‍ന്നു.2025ന്റെ തുടക്കത്തിലാണ് അഞ്ജലി പ്രോന്റോ ആരംഭിച്ചത്. ഇന്ത്യയിലെ വീട്ടുജോലിക്കാരുടെ സേവനം ഇപ്പോഴും അസംഘടിതമാണ്. വിശ്വസ്തരായ ആളുകളെ കിട്ടുക എന്നത് പ്രയാസകരമായ കാര്യമാണ്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് പ്രോന്റോ അവതരിപ്പിച്ചത്.

ക്ലീനിങ്, പാത്രം കഴുകല്‍, അലക്ക് തുടങ്ങിയ ദൈനംദിന വീട്ടുജോലികള്‍ക്കായി പരിശീലനം ലഭിച്ച തൊഴിലാളികളെ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത് 10 മിനിറ്റിനുള്ളില്‍ സേവനം ലഭ്യമാക്കുക എന്നതാണ് പ്രോന്റോയുടെ പ്രത്യേകത. തൊഴിലാളികളെ തിരഞ്ഞെടുത്ത് കൃത്യമായ പരിശീലനം നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിയോഗിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

Content Highlights: Pronto, a home service provider app, has admitted that visuals from customers’ home interiors are being recorded as part of AI training processes. The founders reportedly confirmed that the collected footage is used to improve artificial intelligence systems

dot image
To advertise here,contact us
dot image