അറഫ സംഗമത്തിന് സമാപനം; മാനവികതക്കും സമാധാനത്തിനും പ്രധാന്യം നൽകണമെന്ന് സന്ദേശം

ഉയര്‍ന്ന അന്തരീക്ഷ താപനിലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്തിയ 19 ലക്ഷത്തോളം വിശ്വാസികളുടെ മനസിനും ശരീരത്തിനും ആത്മീയതയുടെ കുളിര്‍മ പകര്‍ന്നാണ് അറഫ സംഗമത്തിന് സമാപനമായത്

അറഫ സംഗമത്തിന് സമാപനം; മാനവികതക്കും സമാധാനത്തിനും പ്രധാന്യം നൽകണമെന്ന് സന്ദേശം
dot image

ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ അറഫ സംഗമത്തിന് സമാപനം. മസ്ജിദുന്നബവിയിലെ ഇമാമും ഖതീബുമായ ശൈഖ് അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫിയാണ് അറഫ പ്രഭാഷണം നിര്‍വഹിച്ചത്. മാനവികതക്കും സമാധാനത്തിനും പാപമോചനത്തിനും ഊന്നല്‍ നല്‍കുന്നതായിരുന്നു ഇത്തവണത്തെ അറഫ പ്രഭാഷണം.

ഉയര്‍ന്ന അന്തരീക്ഷ താപനിലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്തിയ 19 ലക്ഷത്തോളം വിശ്വാസികളുടെ മനസിനും ശരീരത്തിനും ആത്മീയതയുടെ കുളിര്‍മ പകര്‍ന്നാണ് അറഫ സംഗമത്തിന് സമാപനമായത്. 150-ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അറഫായിലെ നമീറ പള്ളിയില്‍ തോളോട് തോള്‍ ചേര്‍ന്ന് ദുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രഭാഷണത്തെ അനുസ്മരിക്കുന്ന അറഫ ഖുതുബക്ക് മസ്ജിദുല്‍ നബവി ഇമാമും ഖത്തീബുമായ ഡോക്ടര്‍ അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി അറഫ പ്രഭാഷണം നടത്തി.

തെറ്റുകുറ്റങ്ങളുടെ പാപക്കറകള്‍ മായ്ചുകളയുന്നതിനോടൊപ്പം വരുംകാല ജീവിതത്തില്‍ സൂഷ്മത പാലിക്കണമെന്ന് അദ്ദേഹം ഹാജിമാരോട് ആഹ്വാനം ചെയ്തു. ദൈവത്തെ ഭയപ്പെട്ട് കൊണ്ടുള്ള ജീവിതമാണ് വിജയത്തിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗം. തിന്മകള്‍ വെടിഞ്ഞ് നന്മകള്‍ മാത്രം പ്രവര്‍ത്തിക്കുകയും ഏക ദൈവ വിശ്വാസം ഉയര്‍ത്തി പിടിക്കുകയും ചെയ്ത് കൊണ്ട് ഓരോ മുസ്ലിമും അന്ത്യ നാളിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം ഉള്‍പ്പെടെ ലോകത്തിലെ 35 ഭാഷകളില്‍ അറഫ പ്രഭാഷണത്തിന്റെ വിവര്‍ത്തനം തത്സമയം പ്രക്ഷേപണം ചെയ്തു. അറഫാ സംഗമത്തിന് ശേഷം വൈകുന്നേരത്തോടെ തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങി. ഇന്ന് രാത്രി മുസ്ദലിഫയില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ വീണ്ടും മിനായില്‍ തിരിച്ചെത്തും. ഹജ്ജിലെ പ്രധാന കര്‍മ്മങ്ങളായ ജംറകളിലെ കല്ലേറ്, ബലി കര്‍മ്മം എന്നിവ നിര്‍വഹിക്കുന്നത് ഇവിടെ വെച്ചാണ്. കല്ലേറ് സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇത്തവണ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഞായറാഴ്ചയോടെ നാട്ടിലേക്ക് മടങ്ങി തുടങ്ങും.

Content Highlights: The Arafa gathering, one of the most significant rituals of Hajj, concluded with strong messages promoting humanity, peace, and harmony. Religious leaders and organisers highlighted the importance of compassion, coexistence, and unity among people across the world.

dot image
To advertise here,contact us
dot image