

മലയാളികൾക്ക് പ്രയങ്കരനായ നടനാണ് മോഹൻലാൽ. സിനിമയ്ക്ക് പുറമെ നാടകത്തിലും റിയാലിറ്റി ഷോകൾ തുടങ്ങി നിരവധി വേദികളിൽ വേഷങ്ങളിലും നടൻ ശ്രദ്ധേയ സാന്നിധ്യമാണ്. ഇപ്പോഴിതാ ലൈവ് ഷോക്കൾ ചെയ്യുന്നതിനെക്കുറിച്ചും അതിൽ നിന്ന് ലഭിക്കുന്ന കിക്കിനെക്കുറിച്ചും പറയുകയാണ് നടൻ. സ്റ്റേജിൽ പ്രകടനം നടത്തുമ്പോൾ അനുഭവിക്കുന്ന ടെൻഷനെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. ദൈവമേ… എന്ന് വിളിച്ചാണ് സ്റ്റേജില്‍ കയറുന്നതെന്നും തന്റെ ഷോയിൽ ഇരുന്ന് ആളുകൾ ഉറങ്ങി പോയിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സ്റ്റേജിൽ പെർഫോം ചെയ്യുന്നതാണ് ഏറ്റവും ടെൻഷൻ ഉണ്ടാക്കുന്ന കാര്യം. കാരണം ഒരുപാട് ഗാഡ്ജറ്റുകളിൽ അല്ലേ വർക്ക് ചെയ്യുന്നത്. ഞാൻ സംസ്കൃത നാടകങ്ങൾ ചെയ്തിട്ടുണ്ട്, ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷോകൾ ചെയ്തിട്ടുള്ള ഒരു ആക്ടർ ഞാനായിരിക്കും. ‘സിനിമ പോലെ തന്നെയാണ് അവിടെ കയറുമ്പോൾ ‘ദൈവമേ’ എന്ന് വിളിച്ചിട്ടാണ് കയറുന്നത്.ഒരു വിശ്വാസത്തിന്റെ പുറത്താണ് ചെയ്യുക.
പല കുഴപ്പങ്ങളും വരാം. അതൊരു ഭയങ്കര കിക്ക് തരുന്ന സംഭവം തന്നെയാണ്. മീനയൊക്കെ ഒരുപാട് ഷോസ് എന്റെ കൂടെ ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് അതെല്ലാം ആലോചിക്കുമ്പോൾ ഭയങ്കര തമാശയായി തോന്നും. ചില ആളുകൾ നമ്മുടെ ഷോയിൽ കിടന്നുറങ്ങിപ്പോയിട്ടുണ്ട്. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. പണ്ടൊക്കെ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപാട് തെറ്റുകളും പറ്റിയിട്ടുണ്ട്,’ മോഹൻലാൽ പറഞ്ഞു.
അതേസമയം, ദൃശ്യം 3 മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടുന്നത്. മെയ് 21ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 50 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയിരുന്നു. ചിത്രം വൈകാതെ തന്നെ പല കളക്ഷൻ റെക്കോർഡുകളും മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നാലാം ഭാഗത്തിനുള്ള സാധ്യതകളും തുറന്നുവെക്കുന്നുണ്ട്.
Content Highlights: Malayalam superstar Mohanlal has opened up about the risks and pressures associated with live stage performances. The actor said stage shows demand intense preparation and carry a different kind of responsibility compared to films, as there is no room for mistakes in front of a live audience. Mohanlal also spoke about the unpredictability, physical strain, and emotional pressure performers experience during large-scale live events. His remarks have drawn attention from fans and entertainment circles alike.