ഡീഗോ ജോട്ടയ്ക്ക് മരണമില്ല; താരം പോർച്ചുഗൽ സ്‌ക്വാഡിൽ; റോണോയുടെ ആറാം ലോകകപ്പ്

നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പാണിത്

ഡീഗോ ജോട്ടയ്ക്ക് മരണമില്ല; താരം പോർച്ചുഗൽ സ്‌ക്വാഡിൽ; റോണോയുടെ ആറാം ലോകകപ്പ്
dot image

ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കഴിഞ്ഞ വര്‍ഷം വാഹനാപകടത്തിൽ മരിച്ച ഡീഗോ ജോട്ടയെയും ഉൾപ്പെടുത്തി 27 അംഗ ടീമിനെ പോർച്ചുഗൽ പ്രഖ്യാപിച്ചു. നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പാണിത്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തിൽ മരിച്ച ഡീഗോ ജോട്ടയെ സ്മരണാർത്ഥമാണ് ടീമിൽ ഉൾപ്പെടുത്തിയത്.

ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റീഞ്ഞ, ഡീഗോ കോസ്റ്റ, യാവോ കാൻസലോ, ഗൊൺസാലോ റാമോസ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, യാവോ ഫെലിക്‌സ്, നുനോ മെൻഡസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്.

ഗ്രൂപ്പ് കെയിൽ കോംഗോ, കൊളംബിയ, ഉസ്ബക്കിസ്ഥാൻ എന്നിവരാണ് പോർച്ചുഗലിന്‍റെ എതിരാളികൾ. യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും നേടിയിട്ടുണ്ടെങ്കിലും പോർച്ചുഗൽ ഇതുവരെ ലോകകപ്പിൽ ജേതാക്കളായിട്ടില്ല.

ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി സിൽവ, റിക്കാർഡോ വെൽഹോ

ഡിഫൻഡർമാർ: ഡിയോഗോ ദലോട്ട് , മാത്യൂസ് നൂൺസ്, നെൽസൺ സെമെഡോ, ജോവോ കാൻസലോ, ന്യൂനോ മെൻഡസ്, ഗോൺകാലോ ഇനാസിയോ, റെനാറ്റോ വീഗ, റൂബൻ ഡയസ് , തോമാസ് അരൗജോ

മിഡ്ഫീൽഡർമാർ: റൂബൻ നെവെസ് , സാമുവൽ കോസ്റ്റ, ജോവോ നെവ്സ് , വിറ്റിൻഹ , ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ

ഫോർവേഡ്‌സ്: ജോവോ ഫെലിക്‌സ്, ഫ്രാൻസിസ്‌കോ ട്രിൻകാവോ , ഫ്രാൻസിസ്‌കോ കോൺസെക്കാവോ

, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, ഗോങ്കലോ ഗുഡെസ് , ഗോങ്കലോ റാമോസ് , ക്രിസ്റ്റ്യാനോ റൊണാൾഡോ

content highlights:diogo jota cristiano ronaldo portugal squad euro cup

dot image
To advertise here,contact us
dot image