

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം വൈഭവിന്റെ കൂറ്റനടികള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. 38 പന്തുകള്‍ നേരിട്ട വൈഭവ് 93 റണ്‍സെടുത്താണ് ടീമിനെ ഉജ്വല വിജയത്തിലേക്കും അതുവഴി, ടീമിന് പ്ലേ ഓഫിലേക്കുള്ള സാധ്യതയും തുറന്നുകൊടുത്തത്.
പത്തുസിക്‌സറുകള്‍ പിറന്ന മത്സരത്തില്‍ ഒരുപിടി റെക്കോഡുകളും വൈഭവ് പേരിലാക്കി. തകര്‍പ്പന്‍ ബാറ്റിങ്ങിനു പിന്നാലെ വൈഭവ് സൂര്യവംശിയെ അഭിനന്ദിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിലെത്തി. ഏറെനേരം ഗോയങ്കയുമായി വൈഭവ് സംസാരിച്ചു. ഭാര്യ പ്രീതി ഗോയങ്കയും കൂടെയുണ്ടായിരുന്നു. പ്രീതിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് വൈഭവ് സംസാരിച്ചുതുടങ്ങിയത്. വൈഭവും സഞ്ജീവ് ഗോയങ്കയും സംസാരിക്കുന്നതു കണ്ട മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍, അടുത്ത വര്‍ഷം ലഖ്‌നൗ വൈഭവിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കുമെന്ന് കമന്ററിക്കിടെ തമാശരൂപേണ പറഞ്ഞു.
Look at the way Sunil Gavaskar was watching 15-year-old Vaibhav Suryavanshi during the post-match presentation. He was mesmerized by Vaibhav’s innocent behaviour. ❤
— Sonu (@Cricket_live247) May 20, 2026
Right after winning the POTM award, Vaibhav carried his lower on his shoulder like a small kid, and legend Sunil… pic.twitter.com/pZKDPZ8Akh
ലഖ്‌നൗവിനെതിരായ പ്രകടനത്തിന് പിന്നാലെ വൈഭവ് ഓറഞ്ച് ക്യാപും തലയിലാക്കി. 13 മത്സരങ്ങളില്‍നിന്ന് 579 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്. ഒരു ഐപിഎല്‍ സീസണിലെ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവുമായി വൈഭവ്. 426 റണ്‍സാണ് 15-കാരന്റെ നേട്ടം. 2016ല്‍ ഡേവിഡ് വാര്‍ണര്‍ നേടിയ 467 ആണ് റെക്കോഡ്. ഒരു ഐപിഎല്‍ സീസണില്‍ 500 റണ്‍സ് നേടുന്ന ആദ്യ കൗമാരതാരമെന്ന നേട്ടവും വൈഭവ് പേരിലാക്കി. ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 500 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി വൈഭവ് സൂര്യവംശി. ദേവ്ദത്ത് പടിക്കലിനെയാണ് മറികടന്നത്. ഐപിഎലില്‍ ഒരു സീസണില്‍ 500 റണ്‍സ് കടക്കുന്ന പ്രായം കുറഞ്ഞതാരവും വൈഭവ് തന്നെ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ഋഷഭ് പന്തിന്റെ പേരിലുള്ള റെക്കോഡാണ് തകര്‍ത്തത്. ഐപിഎലില്‍ 200+ സ്‌കോര്‍ ചെയ്‌സ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും വൈഭവ് തൂക്കി. 42 സിക്‌സറുകളാണ് 15-കാരന്റെ പേരിലുള്ളത്. ഐപിഎലിലെ ഒരുസീസണില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചോദ്യത്തിനുത്തരം വൈഭവ് എന്നാണ്. 53 സിക്‌സറുകളാണ് ഈ ഐപിഎലില്‍ മാത്രം അടിച്ചെടുത്തത്. 2024 സീസണില്‍ 42 സിക്‌സറുകള്‍ നേടിയ അഭിഷേക് ശര്‍മയുടെ റെക്കോഡാണ് വണ്ടര്‍ കിഡ് സ്വന്തം പേരിലാക്കിയത്. ഐപിഎലില്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോഡ് ക്രിസ് ഗെയിലിന്റെ പേരിലാണ്. 2012-ല്‍ അദ്ദേഹം നേടിയത് 59 സിക്‌സുകള്‍. രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ വൈഭവ് സൂര്യവംശി.
ഓപ്പണര്‍മാരായ ജോഷ് ഇന്‍ഗ്ലിസിന്റെയും (29 പന്തില്‍ 60) മിച്ചല്‍ മാര്‍ഷിന്റെയും (57 പന്തില്‍ 96) അര്‍ധ സെഞ്ചറികളുടെ ബലത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ പ്ലേ ഓഫ് സാധ്യതയും ടീം വര്‍ധിപ്പിച്ചു.
content highlights: Lucknow Owner Congratulates Vaibhav, Vaibhav Seeks Blessings by Touching Feet