2026 നവംബർ 13 വെള്ളിയാഴ്ച ലോകം അവസാനിക്കുമോ? 1960കളിൽ തയാറാക്കപ്പെട്ട ആ ശാസ്ത്രീയ ഗവേഷണത്തിന് പിന്നിൽ എന്ത്

സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഭയാനകമായ വാര്‍ത്തയ്ക്ക് പിന്നില്‍ എന്താണ്? എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ചര്‍ച്ച ഉയര്‍ന്നുവരുന്നത്

2026 നവംബർ 13 വെള്ളിയാഴ്ച ലോകം അവസാനിക്കുമോ? 1960കളിൽ തയാറാക്കപ്പെട്ട ആ ശാസ്ത്രീയ ഗവേഷണത്തിന് പിന്നിൽ എന്ത്
dot image

വിചിത്രവും ഭയം നിറയ്ക്കുന്നതുമായ ഒരു അവകാശവാദം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 2026 മാര്‍ച്ച് 13 വെള്ളിയാഴ്ച ലോകം അവസാനിക്കും എന്നതാണ് ആ ഭയപ്പെടുത്തുന്ന കാര്യം. ലോകാവസാനത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗവേഷകര്‍ പ്രവചിച്ചിരുന്നുവത്രേ. ഈ അവകാശവാദത്തിന് പിന്നില്‍ എന്താണെന്ന സത്യം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

end of world

എന്താണ് ഇതിന് പിന്നിലെ യഥാര്‍ഥ സത്യം

വര്‍ധിച്ചുവരുന്ന ജനസംഖ്യയും വിഭവങ്ങളുടെ അഭാവവും മൂലം ലോകം പ്രതിസന്ധിയിലാകുമെന്നും മനുഷ്യജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നുമാണ് അവകാശവാദത്തിലുള്ളത്. ഇക്കാര്യം 1960 കളില്‍ നടത്തിയ ഒരു ശാസ്ത്രീയ ഗവേഷണവുമായി ബന്ധപ്പെട്ടുള്ളതാണ്.

1960-ല്‍ ഇല്ലിനോയിസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ ഹെയ്ന്‍സ് വോണ്‍ ഫോസ്റ്റര്‍, പട്രീഷ്യ എം. മോറ, ലോറന്‍സ് ഡബ്ല്യു. അമിയോട്ട് എന്നിവര്‍ ചേര്‍ന്നാണ് ലോകാവസാനവുമായി ബന്ധപ്പെട്ട ഒരു സമവാക്യം വികസിപ്പിച്ചെടുത്തത്. ഏകദേശം രണ്ടായിരം വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയിരുന്ന ആഗോള ജനസംഖ്യാ പ്രവണതകളാണ് അവരുടെ ഗവേഷണത്തില്‍ പരിശോധിച്ചത്. പഠനം നടന്ന സമയത്ത് ലോകം രണ്ട് വിനാശകരമായ ലോകമഹായുദ്ധങ്ങളില്‍നിന്ന് കരകയറുകയായിരുന്നു.അക്കാലത്ത് വന്‍തോതിലുള്ള ജീവഹാനി ഉണ്ടായിട്ടും ആഗോള ജനസംഖ്യ കുത്തനെ വര്‍ധിച്ചിരുന്നു. 1900 നും 1960 നും ഇടയില്‍ മാത്രം ജനസംഖ്യ ഏകദേശം 1.6 ബില്യണില്‍നിന്ന് ഏകദേശം 3 ബില്യണ്‍ ആയി വര്‍ധിച്ചു. അങ്ങനെ ലഭിച്ച ചരിത്രപരമായ ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ ഒരു ഗണിതശാസ്ത്ര സൂത്രവാക്യം സൃഷ്ടിച്ചു. സയന്‍സ് എഎഎസിന്റെ മാതൃകാപഠനം സൂചിപ്പിക്കുന്നത് ലോക ജനസംഖ്യ ഇത്തരത്തില്‍ വളര്‍ന്നാല്‍ 2026 നവംബര്‍ 13 ന്നോടെ സ്ഥിതി വളരെ ഗുരുതരമാകുമെന്നാണ്.

end of world

എന്നാല്‍ വാസ്തവം എന്തെന്നാല്‍ ഇവിടെ ഭൂമി അവസാനിക്കുമെന്നോ മഹാദുരന്തം സംഭവിക്കുമെന്നോ ശാസ്ത്രജ്ഞര്‍ ഒരിക്കലും പ്രവചിച്ചിട്ടില്ല എന്നതാണ്. ജനസംഖ്യാവളര്‍ച്ച നിയന്ത്രണാതീതമായി ഉയര്‍ന്നാല്‍ അത് ഭക്ഷണം, വെള്ളം, സ്ഥലം, പ്രകൃതി വിഭവങ്ങള്‍ എന്നിവയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. അനന്തമായ ജനസംഖ്യ (Infinite population) എന്ന ഗവേഷണ പരാമര്‍ശം ലോകാവസാനത്തിനുളള തീയതിയായിട്ടല്ല മറിച്ച് ഒരു പ്രതീകാത്മകമായ മുന്നറിയിപ്പായിട്ടാണ് അവര്‍ ഉദ്ദേശിച്ചത്.

end of world

എന്നാല്‍ ആധുനിക ശാസ്ത്രം എന്താണ് പറയുന്നത്

ലോകജനസംഖ്യ 8 ബില്യണ്‍ കവിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ ജനസംഖ്യാ വളര്‍ച്ചയുടെ വേഗത കുറയുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 2080 ആകുമ്പോഴേക്കും ലോക ജനസംഖ്യ ഉച്ചസ്ഥായിയില്‍ എത്തുമെന്നും അതിന് ശേഷം കുറയുമെന്നുമാണ് കണക്കുകൂട്ടല്‍.

എന്നാല്‍ നാസ ഗവേഷകരോടൊപ്പം പ്രവര്‍ത്തിക്കുന്ന ജപ്പാനിലെ ടോഹോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നൂതന കമ്പ്യൂട്ടേഷണല്‍ മോഡലുകള്‍ ഉപയോഗിച്ച് സൂര്യന്റെയും ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ഭാവി പരിണാമത്തെക്കുറിച്ച് പഠിച്ചു. അവരുടെ സിമുലേഷനുകള്‍ സൂചിപ്പിക്കുന്നത് ഏകദേശം ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍, വര്‍ദ്ധിച്ചുവരുന്ന സൗരവികിരണം ക്രമേണ അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ നീക്കം ചെയ്യുകയും സമുദ്രങ്ങളെ ബാഷ്പീകരിക്കുകയും, ഉപരിതല താപനില ജീവന്റെ സ്വാഭാവിക പരിധിക്കപ്പുറം ഉയര്‍ത്തുകയും ചെയ്യുമെന്നുമാണ്. അതോടെ ഭൂമി പൂര്‍ണ്ണമായും ജീവജാലങ്ങള്‍ക്ക് വാസയോഗ്യമല്ലാതാക്കുകയും ചെയ്യും എന്നാണ്.

Content Highlights :A bizarre and frightening claim is currently circulating on social media. The terrifying claim is that the world will end on Friday, March 13, 2026.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us