

മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടേതാണ് നടപടി. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരില്‍ പിടിയിലായ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും കൊണ്ടോട്ടി എഎസ്പിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമെന്ന് മലപ്പുറം എസ് പി പറഞ്ഞു. ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Content Highlights: Policeman suspended for ties with drug trafficking gang