ആദ്യം പന്തുകൊണ്ട് എറിഞ്ഞിട്ടു, പിന്നെ ബാറ്റുകൊണ്ട് അടിച്ചെടുത്തു; കളിയിലെ താരമായി മാധവ് തിവാരി

പഞ്ചാബിന്റെ രണ്ടുവിക്കറ്റ് വീഴ്ത്തിയ താരം പുറത്താകാതെ 18 റണ്‍സ് നേടിയാണ് ടീമിന് ജയം സമ്മാനിച്ചത്

ആദ്യം പന്തുകൊണ്ട് എറിഞ്ഞിട്ടു, പിന്നെ ബാറ്റുകൊണ്ട് അടിച്ചെടുത്തു; കളിയിലെ താരമായി മാധവ് തിവാരി
dot image

'ഐപിഎലില്‍ എന്റെ രണ്ടാം വര്‍ഷമാണിത്. കളിയില്‍ ഞാന്‍ പൊരുത്തപ്പെട്ട് വരികയാണ്. മാനേജ്‌മെന്റിന്റെയും മുതിര്‍ന്ന താരങ്ങളുടെയും നിറഞ്ഞ പിന്തുണ എനിക്കുണ്ട്..' പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കളിയിലെ താരത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം മാധവ് തിവാരി പറഞ്ഞ വാക്കുകളാണിത്. പഞ്ചാബിനെതിരെ ഡല്‍ഹി നേടിയ മൂന്നുവിക്കറ്റ് ജയത്തില്‍ മാധവ് തിവാരിക്ക് നിര്‍ണായക പങ്കാണുണ്ടായിരുന്നത്.

22 കാരനായ ഓള്‍റൗണ്ടര്‍ രണ്ടുവിക്കറ്റ് വീവ്ത്തി മത്സരത്തില്‍ ഡല്‍ഹി ബാറ്റര്‍മാരെ വിറപ്പിച്ചതിന് പിന്നാലെ ബാറ്റിങ്ങിലും താരം തിളങ്ങി. അവസാന ഓവറുകളില്‍ എട്ടുപന്തില്‍ നിന്ന് 18 റണ്‍സ് നേടിയാണ് താരം വിജയരേഖ മറികടന്നതും ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചതും.

'മത്സരത്തില്‍ എന്താണ് വേണ്ടതെന്ന് വ്യക്തമായിരുന്നു. കളി പോകുന്ന രീതിയെക്കുറിച്ചും അറിയാമായിരുന്നു. അശുതോഷുമൊത്തുള്ള കൂട്ടുകെട്ടും മനോഹരമായിരുന്നു. ഒരുമിച്ചുള്ള പരിശീലനം ഞങ്ങള്‍ക്ക് വളരെയേറെ ഗുണകരമായിട്ടുണ്ട്' മാധവ് തിവാരി പറഞ്ഞു. നാലോവറില്‍ 40 റണ്‍സ് വഴങ്ങിയാണ് മാധവ് തിവാരി രണ്ടുവിക്കറ്റ് വീഴ്ത്തിയത്. പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കോണൊലിയുടെയും നിര്‍ണായക വിക്കറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ബാറ്റെടുത്തപ്പോള്‍ അവിടെയും തിവാരി മികച്ചുനിന്നു. എട്ടുപന്തില്‍ ഒരു സിക്‌സറും രണ്ടുഫോറും ഉള്‍പ്പടെ 18 റണ്‍സെടുത്തു. കൂടെ അശുതോഷ് ശര്‍മ പത്ത് പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും നേടി 24 റണ്‍സെടുത്തു.

content highlights: First dismantled with the ball, then dominated with the bat; Madhav Tiwari becomes the Player of the Match

dot image
To advertise here,contact us
dot image