ലിവർപൂളിനെ വീഴ്ത്തി പിഎസ്ജി യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ലിവർപൂൾ - പിഎസ്ജി പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി സെമിയിൽ പ്രവേശിച്ചു

ലിവർപൂളിനെ വീഴ്ത്തി പിഎസ്ജി യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ
dot image

യുവേഫ ചാമ്പ്യൻസ് ലീഗ് ലിവർപൂൾ - പിഎസ്ജി പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി സെമിയിൽ പ്രവേശിച്ചു. ആൻഫീൽഡിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ രണ്ട് ഗോളിന് ജയിച്ചാണ് പരിസുകാർ സെമിയിലേക്ക് ടിക്കറ്റ് എടുത്തത്. ഇരുപാദങ്ങളിലുമായി എതിരില്ലാതെ നാല് ഗോളുകളാണ് ടീം സ്വന്തമാക്കിയത്.

സൂപ്പർതാരം ഉസ്മാൻ ഡെംബലയുടെ ഇരട്ടഗോൾ മികവിലാണ് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിനെ രണ്ട് ഗോളിന് വീഴ്ത്തി ലൂയിസ് എൻറിക്വും സംഘവും സെമി പ്രവേശനം ഉറപ്പിച്ചത്. 72, 90+1 മിനിറ്റുകളിലായിരുന്നു പിഎസ്ജിയുടെ സുന്ദര ഗോളുകൾ. ബയേൺ മ്യൂണിക്ക് - റയൽ മഡ്രിഡ് പോരാട്ടത്തിൽ വിജയത്തിന്റെ മദ്ധ്യം നുണയുന്നതാരോ അവരായിരിക്കും സെമിയിൽ പിഎസ്ജിയെ നേരിടുക. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്ജിയോട് ചെമ്പട മുറ്റമടക്കി ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്താകുന്നത്. അലക്സാണ്ടർ ഐസക്ക് പ്ലെയിങ് ഇലവനിൽ എത്തിയപ്പോൾ, ഈജിപ്ഷ്യൻ ഇതിഹാസം മുഹമ്മദ് സലായ്ക്ക് സ്ഥാനം ബെഞ്ചിലായിരുന്നു.

ആദ്യപകുതിയിൽ ഡെംബല നിരവധി ഗോളവസരങ്ങളാണ് നഷ്ടപ്പെടുത്തിയിരുന്നത്. ഇതിനിടെ ഹ്യൂഗോ എകിറ്റികെ പരിക്കേറ്റ് പറ്റിയതോടെ ഈജിപ്ഷ്യൻ ഇതിഹാസം മുഹമ്മദ് സലാഹ് കളത്തിലെത്തി. രണ്ടാം പകുതിയിൽ കോഡ് ഗാക്പോ, ഡോ ഗോമസ് എന്നിവരെ കളത്തിലിറക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. 65ാം മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചെങ്കിലും വാർ പരിശോധനയിൽ അത് നിഷേധിക്കപ്പെട്ടു. പ്രീമിയർ ലീഗിലും തിരിച്ചടികൾ നേരിടുന്ന ടീമിന്‍റെ അടുത്ത ചാമ്പ്യൻസ് ലിഗ് യോഗ്യതയും ഭീഷണിയിലാണ്.

Content highlight: PSG defeated Liverpool in UEFA Champions League quarter-final

dot image
To advertise here,contact us
dot image