

മലയാള സിനിമയിലെ മാസ്സ് ആക്ഷൻ ഡയറക്ടർ ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'വരവ്' സിനിമയുടെ ഒഫീഷ്യൽ ടീസർ വിഷു ദിനത്തിൽ റിലീസ് ചെയ്തു. 'ഗെയിം ഓഫ് സർവൈവൽ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകുന്നത്.
കെകെ പോൾസൺ എന്ന മാസ്സ് കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ അവതരിക്കുന്നത്. നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന തന്റെ അനിയനെക്കുറിച്ചുള്ള പവർഫുൾ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ടീസറിൽ വമ്പൻ കാർ ചേസിംഗുകളും, തീപാറുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ‘വരവ്‘ പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്, സുകന്യ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം മെയ് റിലീസായി തിയറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്.
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്, സ്റ്റിൽസ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: മഞ്ജു ഗോപിനാഥ് & ഹെയിൻസ്.
Content Highlights: Joju George-Shaji Kails film Varavu trailer out now