
സിംഗപ്പൂരിനെതിരെ തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ ഫുട്‌ബോൾ ടീം. ഇതോടെ 2027 ഏഷ്യൻ കപ്പിലം ഇന്ത്യ കളിക്കില്ല. യോഗ്യതാ മത്സരത്തിൽ 2-1നാണ് ഇന്ത്യയുടെ തോൽവി. ഗോവയിൽ വെച്ച് നടന്ന മത്സരത്തില്‍ 14ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്ടെ ഇന്ത്യയ്ക്ക് ലീഡ് നൽകി.
എന്നാൽ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 44-ാം മിനിറ്റിൽ സിംഗപ്പൂരിനായി യു യങ് സോങ് സമനില ഗോൾ നേടി. ആദ്യ പകുതിയിൽ ഇന്ത്യൻ ടീം ആധിപത്യം സ്ഥാപിച്ചെങ്കിലും നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി. 58ാം മിനിറ്റിൽ സോങ് രണ്ടാം ഗോളും നേടുകയായിരുന്നു.
ഏഷ്യൻ കപ്പ് യോഗ്യത േേനൻ ഇന്ത്യക്ക് സിംഗപ്പൂരിനെതിരെ വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങൾ കളിച്ച ഇന്ത്യ രണ്ട് സമനിലയും രണ്ട് തോൽവിയുമാണ് നേടിയത്. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഇന്ത്യ സിംഗപ്പൂർ രണ്ടാമതുള്ള ലിസ്റ്റിൽ ഹോങ്കോങ്ങാണ് ഒന്നാമത്.
Content Highlghts- India lost to Singapore in Asian Cup Qualifiers