ലോകകപ്പ് യോഗ്യത പോരാട്ടം; ജർമനിക്ക് ഒരു ഗോൾ ജയം; ഫ്രാൻസിന് ഐസ്ലാൻഡിന്റെ സമനിലപൂട്ട്

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നോർത്തേൺ അയർലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ജർമനി

ലോകകപ്പ് യോഗ്യത പോരാട്ടം; ജർമനിക്ക് ഒരു ഗോൾ ജയം; ഫ്രാൻസിന് ഐസ്ലാൻഡിന്റെ സമനിലപൂട്ട്
dot image

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നോർത്തേൺ അയർലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ജർമനി. നാല് തവണ ലോകകപ്പ് ജേതാക്കളായ ജർമ്മനി ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം നിലനിർത്തി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് ഇത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റാണ് ജർമനിക്കുള്ളത്.

ജർമനിക്കായി നിക്ക് വോൾട്ടെമേഡ് വലകുലുക്കി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് ഇത്.

അതേ സമയം മറ്റൊരു പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ ഐസ്ലാൻഡ് സമനിലയിൽ തളച്ചു. ഐസ്ലാൻഡിന് വേണ്ടി വിക്ടർ പാൽസൺ, ക്രിസ്റ്റ്യൻ ഹിലിൻസൺ എന്നിവർ ഗോൾ നേടി. ഫ്രാൻസിനായി ക്രിസ്റ്റഫർ എൻകുങ്കു, ജീൻ-ഫിലിപ്പ് എന്നിവർ ഗോൾ നേടി. സമനിലയോടെ ഫ്രാൻസ് നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ്.

Content Highlights- World Cup qualifying battle; Germany wins by one goal; France draws with Iceland

dot image
To advertise here,contact us
dot image