വീട്ടിൽ എനിക്കും പാർട്ണർക്കും വെവ്വേറെ ബെഡ് റൂമുകളുണ്ട്, അത് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും; ഇൻഫ്‌ളുവൻസർ

'കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് വേറെ വേറെ വീട് വേണമെന്നും ആഗ്രഹമുണ്ട്. ഞാനും പാര്‍ട്ണറും വളരെ തുറന്ന മനസോടെയാണ് ഇതിനെയൊക്കെ സമീപിക്കുന്നത്'

വീട്ടിൽ എനിക്കും പാർട്ണർക്കും വെവ്വേറെ ബെഡ് റൂമുകളുണ്ട്, അത് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും; ഇൻഫ്‌ളുവൻസർ
dot image

ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ കോമള്‍ പാണ്ഡെ പാര്‍ട്ണറുമൊത്തുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. വീട്ടില്‍ പാര്‍ട്ണര്‍ക്കും തനിക്കും വെവ്വേറെ കിടപ്പുമുറികള്‍ ഉണ്ടെന്നാണ് കോമള്‍ പറയുന്നത്. ഒന്നിച്ച് സമയം ചിലവഴിക്കാനായി ഒരു മുറിയും, തനിയെ സമയം ചിലവഴിക്കാന്‍ സ്വന്തമായി മുറികളും ഉണ്ടെന്നാണ് അവര്‍ പറയുന്നത്.

ഒന്നിച്ചു ജീവിക്കുമ്പോഴും പേഴ്‌സണല്‍ സ്‌പേസ് ആവശ്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോമള്‍ ഇക്കാര്യം പറയുന്നത്. 'വീട്ടില്‍ ഞങ്ങള്‍ക്ക് വ്യത്യസ്തമായ മുറികളുണ്ട്. അതില്‍ ഒന്ന് എന്റെ ബെഡ് റൂമാണ്. ഒന്ന് അവന്റെയും. ഞങ്ങള്‍ രണ്ട് പേര്‍ക്കും സ്വന്തം സ്‌പേസ് ഏറെ ഇഷ്ടമാണ്. അതിനെ വിലമതിക്കുന്നവരാണ്.

ഒരു ദിവസത്തിന്റെ അവസാനം ഞങ്ങള്‍ ഒന്നിച്ചൊരു റൂമില്‍ തന്നെയാണ് ചെല്ലുക. ഒന്നിച്ചാണ് ഉറങ്ങുക. പക്ഷെ ദിവസം മുഴുവന്‍ രണ്ട് പേരും ഒരു മുറിയില്‍ തന്നെ ചിലവഴിക്കേണ്ടതില്ലല്ലോ. ഞങ്ങള്‍ രണ്ട് പേരും ക്രീയേറ്റീവായി കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്‌പേസ് ആവശ്യമാണ്.

Komal Pandey

വര്‍ക്ക് കഴിഞ്ഞ് കൂള്‍ ഓഫ് ചെയ്യാനും നമ്മുടേതായ രീതിയില്‍ ചിന്തിക്കാനും കാര്യങ്ങള്‍ ചെയ്യാനുമെല്ലാം സ്വന്തമായി ഒരു മുറി കൂടിയേ തീരു. ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടല്ല ഞങ്ങള്‍ക്ക് വ്യത്യസ്തമായ മുറികള്‍ ഉള്ളത്, മറിച്ച് സ്വന്തം സമയത്തെയും സ്‌പേസിനെയും ഏകാന്തതയെയും വിലമതിക്കുന്നതുകൊണ്ടാണ്.

24-ാം വയസില്‍ വീട്ടില്‍ നിന്നും മാറി ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയതാണ്. ആറ് വര്‍ഷത്തോളമായി അങ്ങനെയായിരുന്നു. ഇപ്പോള്‍ ഒരു പാര്‍ട്ണര്‍ ഉണ്ടെങ്കിലും സ്വന്തമായി,ഒറ്റയ്ക്ക് താമസിക്കാന്‍ എനിക്ക് ഇഷ്ടമാണ്. കുറച്ച് കഴിഞ്ഞ് വേറെ വേറെ വീട് വേണമെന്നും ആഗ്രഹമുണ്ട്. ഞാനും പാര്‍ട്ണറും വളരെ തുറന്ന മനസോടെയാണ് ഇതിനെയൊക്കെ സമീപിക്കുന്നത്. ഇക്കാര്യങ്ങളില്‍ ഞങ്ങളുടെ കാഴ്ചപ്പാടും സമാനമാണ്,' കോമള്‍ പാണ്ഡെ പറയുന്നു.

മൊമെന്റ് ഓഫ് സൈലന്‍സ് എന്ന യുട്യൂബ് ചാനലില്‍ ഏപ്രിലില്‍ വന്ന പോഡ് കാസ്റ്റിലാണ് കോമള്‍ പാണ്ഡെ ഇക്കാര്യങ്ങള്‍ പറയുന്നത്. സൈലന്റ് ഡിവോഴ്‌സ് അടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് അഭിമുഖത്തിലെ ഈ ഭാഗങ്ങള്‍ വൈറലാകുന്നത്. കോമള്‍ പാണ്ഡെയുടെ കാഴ്ചപ്പാടുകളോട് യോജിച്ചും വിയോജിച്ചും നിരവധി പേരാണ് എത്തുന്നത്.

Content Highlights: Fashion Influencer Komal Pandey about having separate bed rooms while living with partner

dot image
To advertise here,contact us
dot image