
ഫിഫ റാങ്കിങ്ങിൽ 136-ാം സ്ഥാനത്തുള്ള ഒരു കുഞ്ഞ് ദ്വീപ് രാജ്യമാണ് ഫറോഐലാൻഡ്സ്. 55000 മാത്രം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ശരിയായ രീതിയിലുള്ള ഫുട്ബോൾ ഗ്രൗണ്ടോ പരിശീലന സംവിധാനമോ ഇല്ലാത്ത ടീം കൂടിയാണ് ഫറോ. അംഗീകൃതമായ ഗ്രാസ് പിച്ച് ഇല്ലാത്തതിനാൽ ഹോം ഗ്രൗണ്ട് ഈയിടെ സ്വീഡനിലേക്ക് മാറ്റിയിരുന്നു.
കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും അവരിപ്പോൾ വമ്പന്മാർ അണിനിരക്കുന്ന ലോകകപ്പിന്റെ യോഗ്യതയ്ക്ക് തൊട്ടരികിലാണ്. കഴിഞ്ഞ ദിവസം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച് ഞെട്ടിച്ചതോടെ ഫുട്ബാൾ ലോകത്തിന്റെ ശ്രദ്ധ ഫറോ എന്ന കുഞ്ഞുദ്വീപിൽ പതിക്കുന്നത്. തങ്ങളെക്കാൾ റാങ്കിങ്ങിൽ 97 പടി മുന്നേ നിൽക്കുന്ന ടീമിനെയാണ് ഒരു നിർണായക പോരിൽ അവർ തോൽപിക്കുന്നത്.
ചെക്കിനെ അട്ടിമറിച്ചതടക്കം ലോകകപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നാലു മത്സരങ്ങളിലും അവർ ജയം സ്വന്തമാക്കി. ഒക്ടോബർ 15 ന് പുലർച്ചെ ക്രൊയേഷ്യക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിക്കാനായാൽ അവർക്ക് പ്ലേയോഫ് സ്ഥാനം ഉറപ്പിക്കാനാകും. ക്വാളിഫയറിൽ ഒറ്റ മത്സരങ്ങൾ പോലും തോൽക്കാതെയാണ് ക്രൊയേഷ്യയുടെ കുതിപ്പ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജിബ്രാൾട്ടറിനെ 3-0 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ ഒന്നാമതെത്തിയിരുന്നു.
ക്രൊയേഷ്യയെ പോലെയുള്ള ഫിഫ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള, കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ഒരു ടീമിനെ അവരുടെ സ്വന്തം മണ്ണിൽ മുട്ടുകുത്തിക്കുക അത്ര എളുപ്പമല്ലെങ്കിൽ കൂടി 136-ാം റാങ്കും ആകെ മൊത്തം 50000 ജനസംഖ്യയും വെച്ച് ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ ഒന്ന് പൊരുതി നോക്കാൻ തന്നെയാകും അവരുടെ തീരുമാനം.
Content Highlight-Faroe Islands are making history — near World Cup door