
ജപ്പാനെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് പരാജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാനറിപ്പടയെ ജപ്പാന്‍ അട്ടിമറിച്ചത്. ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ബ്രസീലിനെ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളടിച്ചാണ് ജപ്പാന്‍ തോല്‍പ്പിച്ചത്.
FT: Japan 3-2 Brazil
— Beckam Jnr (@beckamjnr675) October 14, 2025
CARLO ANCELOTTI BRAZIL HAS NOW LOST 2 GAMES WITH BRAZIL ALREADY, VS BOLIVIA AND NOW VS JAPAN! pic.twitter.com/TjJ80KYAlV
മത്സരത്തില്‍ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. 26-ാം മിനിറ്റില്‍ പൗലോ ഹെന്റിക്കാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 32-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീല്‍ ലീഡ് ഇരട്ടിയാക്കി.
എന്നാല്‍ രണ്ടാം പകുതിയില്‍ ജപ്പാന്റെ തിരിച്ചുവരവാണ് കാണാന്‍ സാധിച്ചത്. 52-ാം മിനിറ്റില്‍ തകുമി മിനാമിനോയിലൂടെ ഒരുഗോള്‍ തിരിച്ചടിച്ച ജപ്പാന്‍ പത്ത് മിനിറ്റിനുള്ളില്‍ ബ്രസീലിനൊപ്പമെത്തുകയും ചെയ്തു. 62-ാം മിനിറ്റില്‍ കീറ്റോ നകാമുറയാണ് ജപ്പാന്റെ സമനില ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്റെ 71-ാം മിനിറ്റില്‍ അയാസെ ഉയിദ നേടിയ ഗോളില്‍ ജപ്പാന്‍ മുന്നിലെത്തി. വിജയഗോള്‍ തിരിച്ചടിക്കാന്‍ ബ്രസീലിന് കഴിയാതിരുന്നതോടെ ജപ്പാന്‍ 3-2ന്റെ അട്ടിമറി വിജയം സ്വന്തമാക്കി.
Content Highlights: Japan beats Brazil in International Friendly Match