
കൊല്ലം: പുനലൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. അലിമുക്ക് സ്വദേശി അനീഷ് ആണ് മരിച്ചത്. പിറവന്തൂർ കുരുയോട്ടുമാല ഫാമിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 66 കെവി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
മരം വെട്ടുന്നതിനിടെ ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണം. അനീഷിനെ ഉടൻ തന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.
Content Highlights: man dies due to electric shock in kollam