മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ ഒമാനിലും തയ്യാറെടുപ്പുകൾ തുടങ്ങി

സലാലയിലെ മുഴുവന്‍ മലയാളി സംഘടനകളും ഒറ്റക്കെട്ടായി നിന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടി വന്‍ വിജയമാക്കണമെന്ന് സ്വാഗത സംഘം പ്രതിനിധികള്‍ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ ഒമാനിലും തയ്യാറെടുപ്പുകൾ തുടങ്ങി
dot image

ഒമാനിലും മുഖ്യമന്ത്രി പിണറായി വിജയനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഈ മാസം 25ന് ആണ് മുഖ്യമന്ത്രി ഒമാനില്‍ എത്തുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിനും രൂപം നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരള വിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപികരണ യോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. സലാലയിലെ മുഴുവന്‍ മലയാളി സംഘടനകളും ഒറ്റക്കെട്ടായി നിന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടി വന്‍ വിജയമാക്കണമെന്ന് സ്വാഗത സംഘം പ്രതിനിധികള്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഈ മാസം 17ന് ബഹ്‌റൈനില്‍ നിന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ പി വി രാധാകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈകുന്നേരം 6.30ന് കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബഹ്‌റൈിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, വ്യവസായി എം എ യൂസഫ് അലി എന്നിവരും പരിപാടിയുടെ ഭാഗമാകും.

Content Highlights: Preparations have also begun in Oman to receive Chief Minister Pinarayi Vijayan

dot image
To advertise here,contact us
dot image