ക്ലബ്ബ് ലോകകപ്പിൽ മെസിപ്പടക്ക് സമനിലക്കുരുക്ക്; ആദ്യ മത്സരം ഗോൾ രഹിതം

ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്

dot image

ഫുട്‌ബോൾ ആരാധകർ ആവേശത്ത ആവേശത്തോടെ കാത്തിരുന്ന ക്ലബ് ലോകകപ്പിന് ഗോൾരഹിത സമനിലയുമായി തുടക്കം ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്.

ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. വ്യാഴാഴ്ച പോർട്ടോയ്‌ക്കെതിരെ അറ്റലാന്റയിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ആദ്യപകുതിയിൽ അൽ അഹ്ലിക്ക് ലഭിച്ച പെനൽറ്റി ഇന്റർ മയാമിയുടെ അർജൻറീന ഗോൾകീപ്പർ ഓസ്‌കർ ഉസാരി തടുത്തിട്ടിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലയണൽ മെസിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ഉൾപ്പെടെ തടുത്തിട്ട് അൽ അഹ്ലി ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവിയും ടീമിന്റെ കാവൽ മാലാഖയായി. മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ ലയണൽ മെസ്സി കാഴ്ചവെച്ചത് ഗോൾനേടാൻ സാധിച്ചില്ലെങ്കിലും കളിക്കളത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ മെസ്സിക്ക് സാധിച്ചു.ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇരു ടീമുകൾക്കും തുണയായത്.

ബാഴ്‌സലോണയിലെ സൂപ്പർതാരങ്ങളായ ലൂയിസ് സുവാരസും സെർജിയോ ബുസ്‌കറ്റ്‌സും ജോർഡി ആൽബയുമെല്ലാം മെസ്സിക്കൊപ്പം മയാമിക്കായി പന്ത് തട്ടിയെങ്കിലും അൽ അഹ്ലിയക്ക് സമനിലയിൽ തളക്കാൻ സാധിച്ചും. ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിലെ വമ്പൻമാരാണ് അൽ അഹ്ലിയ.

Content Highlights- Inter Miami draw in Club Worldcup

dot image
To advertise here,contact us
dot image