ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യൻ പൗരന്മാർക്ക് തുല്യനായി കാണാനാകില്ലെന്ന് കോടതി; മാപ്പ് പറഞ്ഞ് ഇമ്രാൻ ഖാൻ

യുഎസ് പൗരത്വവും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുമുള്ള ഇമ്രാന്‍ ഖാന് ഇന്ത്യന്‍ പൗരനാണെന്ന തരത്തില്‍ പെരുമാറാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യൻ പൗരന്മാർക്ക് തുല്യനായി കാണാനാകില്ലെന്ന് കോടതി; മാപ്പ് പറഞ്ഞ് ഇമ്രാൻ ഖാൻ
dot image

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ സമരത്തിൽ പങ്കെടുത്തതിൽ നിരുപാധികം മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നടൻ മാപ്പ് പറഞ്ഞത്.

ഇന്ത്യ വിടണമെന്ന മുംബൈ പൊലീസിന്‌റെ നോട്ടീസിനെതിരെ നടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതിയുടെ താരത്തെ രൂക്ഷമായി വിമർശിച്ചു.

യുഎസ് പൗരത്വവും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുമുള്ള ഇമ്രാന്‍ ഖാന് ഇന്ത്യന്‍ പൗരനാണെന്ന തരത്തില്‍ പെരുമാറാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മുംബൈയിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് നിരുപാധികം മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

42കാരനായ ഇമ്രാന്‍ ഖാന്‍ തന്റെ ജീവതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും അദ്ദേഹം യുഎസില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് അവിടുത്തെ പൗരത്വമുള്ളതെന്നും ഇമ്രാന്‍ ഖാന്റെ അഭിഭാഷകനായ വെങ്കിടേഷ് ധോന്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ ഇമ്രാന്‍ ഇന്ത്യന്‍ പൗരനല്ലെന്ന് കോടതി ആവർത്തിച്ചു.

'നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനല്ലാത്തതുകൊണ്ടാണ് ഇത് പറയുന്നത്. ഇന്ത്യന്‍ പൗരന്‍ ഇത്തരത്തില്‍ മറ്റൊരു രാജ്യത്ത് പ്രതിഷേധം നടത്തിയാല്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ. നിങ്ങളുടെ രാജ്യമായ യുഎസ് തന്നെ ഉദാഹരണമായെടുക്കൂ. അടുത്ത വിമാനത്തില്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക് കയറ്റി വിടും. വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്ന നിങ്ങള്‍ ഇതുവരെ ഒരു പ്രതിഷേധത്തിലും പങ്കെടുത്തിട്ടില്ല. പിന്നെ എന്താണ് ഇത്തവണ ഇങ്ങനെയൊരു പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കാരണം?', കോടതി ചോദിച്ചു.

ജീവിതത്തിലെ ഏറിയ ഭാഗവും ഇന്ത്യയില്‍ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാതിരുന്നതെന്നും കോടതി ചോദിച്ചു. ഇമ്രാന്‍ ഖാന് ഇന്ത്യയില്‍ തുടരുന്നതിനുള്ള കാലാവധി കോടതി നീട്ടി. ഡിസംബര്‍ ഏഴുവരെയാണ് നീട്ടിയിരിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു മുംബൈ പൊലീസ് നടന് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 28നകം ഇന്ത്യ വിടണമെന്നാണ് നോട്ടീസിലെ ആവശ്യം.

Conntent Highlights: bombay high court criticises actor imran khan over gyanesh kumar protest

dot image
To advertise here,contact us
dot image