ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര; ന്യൂസിലന്‍ഡിന് തിരിച്ചടി; രചിൻ രവീന്ദ്രയും ചാപ്‌മാനും പുറത്ത്

ഇന്ത്യ- ന്യൂസിലാൻഡ് ടി 20 പരമ്പര അവസാനിച്ചു.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര; ന്യൂസിലന്‍ഡിന് തിരിച്ചടി; രചിൻ രവീന്ദ്രയും ചാപ്‌മാനും പുറത്ത്
dot image

ഇന്ത്യ- ന്യൂസിലാൻഡ് ടി 20 പരമ്പര അവസാനിച്ചു. മൂന്ന് മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ സ്വന്തം മണ്ണിൽ ന്യൂസിലൻഡിന് രണ്ട് മത്സരങ്ങളാണ് ജയിക്കാനായത്.

ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. പരിക്കിനെ തുടർന്ന് ഓപ്പണർ രചിൻ രവീന്ദ്രയ്ക്കും മാർക്ക് ചാപ്‌മാനും ഏകദിന പരമ്പര പൂർണമായും നഷ്ടമാകും. തോളെല്ലിനേറ്റ പരിക്കാണ് രചിൻ രവീന്ദ്രയ്ക്ക് വിനയായത്. ഇടതുകാലിലെ ഹാംസ്ട്രിംഗ് പരിക്കേറ്റതാണ് ചാപ്‌മാൻ പുറത്താകാൻ കാരണം.

താരങ്ങൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഏകദിന പരമ്പരക്കുള്ള ന്യൂസിലൻഡ് ടീമിലും മാറ്റം വരുത്തിയിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങളിലേക്ക് മാത്രം തിരഞ്ഞെടുത്തിരുന്ന ടിം സീഫെർട്ടിനെ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും ഉൾപ്പെടുത്തി. കൂടാതെ ആദ്യ മൂന്ന് മത്സരങ്ങൾക്കായി ഹെൻറി നിക്കോൾസിനെയും അവസാന രണ്ട് മത്സരങ്ങൾക്കായി ഡീൻ ഫോക്സ്ക്രോഫ്റ്റിനെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ബുധനാഴ്ച മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വെല്ലിംഗ്ടൺ, ഹാമിൽട്ടൺ, തൗരംഗ എന്നിവിടങ്ങളിലാണ് തുടർന്നുള്ള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

content highlights: rachin ravindra mark chapman ruled out india vs new zealand odi series

dot image
To advertise here,contact us
dot image