നിത അംബാനി ധരിച്ച ഈ തുമ്പി വെറുമൊരു തുമ്പിയല്ല: വില 12 കോടി: നിർമ്മിക്കാനെടുത്തത് 10 വർഷത്തോളം

17.67 കാരറ്റ് സാവോറൈറ്റ് ഗാർനെറ്റ് രത്നമാണ് ആഭരണത്തിന്റെ പ്രധാന ഭാഗം

നിത അംബാനി ധരിച്ച ഈ തുമ്പി വെറുമൊരു തുമ്പിയല്ല: വില 12 കോടി: നിർമ്മിക്കാനെടുത്തത് 10 വർഷത്തോളം
dot image

മുംബൈ: ആഡംബരവും കലയും ചർന്ന ഫാഷൻ പരീക്ഷണങ്ങളിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത അംബാനി. എൻഎംഎസിസിയിൽ പുസ്തകങ്ങൾക്കും ചർച്ചകള്‍ക്കുമായി ആരംഭിച്ച 'ദി ലൈബ്രറി'യുടെ ഉദ്ഘാടന ചടങ്ങിലാണ് അതിശയിപ്പിക്കുന്ന ഒരു ആഭരണവുമായി നിത അംബാനി എത്തിയത്. 'സോറിംഗ് സ്പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന, തുമ്പിയുടെ ആകൃതിയിലുള്ള ഒരു ബ്രൂച്ചായിരുന്നു ഇതിൽ ഏറ്റവും ആകർഷകം. രാജ്യാന്തര വിപണിയിൽ ഏകദേശം 12 കോടി മുതൽ 15 കോടി രൂപ വരെയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.

ലോകപ്രശസ്ത ജ്വല്ലറി ആർട്ടിസ്റ്റ് വാലസ് ചാൻ രൂപകൽപ്പന ചെയ്ത ഈ അത്യപൂർവ്വ മാസ്റ്റർപീസ് നിർമ്മിച്ചെടുക്കാൻ നീണ്ട പത്ത് വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നു. 17.67 കാരറ്റ് സാവോറൈറ്റ് ഗാർനെറ്റ് രത്നമാണ് ഇതിന്റെ പ്രധാന ഭാഗം. ഇതുകൂടാതെ മഞ്ഞയും മറ്റ് അപൂർവ്വ നിറങ്ങളിലുമുള്ള വജ്രങ്ങൾ, റൂബി, പിങ്ക് സഫയർ, കനംകുറഞ്ഞതും ശക്തവുമായ ടൈറ്റാനിയം എന്നിവ ചേർത്താണ് ഇത് പണിതീർത്തിരിക്കുന്നത്.

വെറുമൊരു ആഭരണം എന്നതിലുപരി ആഴത്തിലുള്ള ഒരു സന്ദേശവും ഈ തുമ്പി രൂപത്തിന് പിന്നിലുണ്ട്. സ്വാതന്ത്ര്യം, സ്വപ്നങ്ങൾ, പരിവർത്തനം എന്നിവയുടെ പ്രതീകമായാണ് വാലസ് ചാൻ ഇതിനെ വിഭാവനം ചെയ്തത്. ശരീരത്തിന്റെ ചലനങ്ങൾക്കനുസരിച്ച് വഴങ്ങുന്ന തരത്തിലാണ് ഇതിന്റെ ടൈറ്റാനിയം ഘടന ഒരുക്കിയിരിക്കുന്നത്. ബീജ് നിറത്തിലുള്ള പാന്റ്‌സ്യൂട്ടിനൊപ്പം ഈ അപൂർവ്വ ബ്രൂച്ച് അണിഞ്ഞെത്തിയ നിത അംബാനിയുടെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും ഫാഷൻ സർക്കിളുകളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Content Highlights: Nita Ambani wore the Soaring Spirit dragonfly brooch, designed by renowned jewellery artist Wallace Chan, at the opening of The Library at NMACC in Mumbai. The intricate creation reportedly took 10 years to complete and is estimated to be worth ₹12 crore to ₹15 crore. It features a 17.67-carat tsavorite garnet, coloured diamonds, rubies, pink sapphires and titanium.

dot image
To advertise here,contact us
dot image