സുവാരസ്-മെസ്സി കൂട്ടുകെട്ട് കളത്തിന് പുറത്തേക്ക്; ഒരുമിച്ച് ഫുട്ബോൾ ക്ലബ് തുടങ്ങി

സുവാരസാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

dot image

മൈതാനത്തെ കൂട്ടുകെട്ടിനുമപ്പുറം ഒരുമിച്ചുള്ള പുതിയ പദ്ധതിക്ക് ലൂയിസ് സുവാരസും ലയണല്‍ മെസ്സിയും. ബാഴ്‌സലോണയിലും ഇന്റര്‍ മയാമിയിലും ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങള്‍ പുതിയ ഫുട്ബോൾ ക്ലബ്ബ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. യുറഗ്വായിലാണ് ഫുട്ബോൾ ക്ലബ് തുടങ്ങുന്നത്.

സുവാരസാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മെസ്സിയും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. യുറഗ്വായ് നാലാം ഡിവിഷനിലാകും ടീം പന്തുതട്ടിത്തുടങ്ങും. 2018 ൽ ഡീപ്പോര്‍ട്ടീവോ എല്‍എസ് എന്ന പേരിൽ തുടങ്ങിയ ക്ലബ് എല്‍എസ്എം എന്നാക്കിയാണ് ഈ തുടക്കം.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് സുവാരസ് വീഡിയോയില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമാക്കിയതില്‍ സന്തോഷമുണ്ടെന്നും കഴിയുന്നത്ര പിന്തുണ നല്‍കുമെന്നും മെസ്സി പ്രതികരിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ക്ലബ്ബിനെ പിന്തുടരുന്നവരുടെ ആരധകരുടെ എണ്ണം വർധിച്ചു.

Content Highlights: lionel Messi and Luis Suárez have announced new football club

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us