വേഗം ജ്വല്ലറിയിലേക്ക് വിട്ടോ! 3 മാസത്തെ താഴ്ന്ന നിരക്കിൽ സ്വർണം; പവൻ ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന് വിദഗ്ധർ

നിലവിലെ സാഹചര്യം തുടർന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,700 ഡോളറിലേക്ക് താഴ്ന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ

വേഗം ജ്വല്ലറിയിലേക്ക് വിട്ടോ! 3 മാസത്തെ താഴ്ന്ന നിരക്കിൽ സ്വർണം; പവൻ ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന് വിദഗ്ധർ
dot image

സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് ഒറ്റയടിക്ക് 2,480 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 1,01,840 രൂപയിലും ഗ്രാമിന് 12,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാം വിലയിൽ ഒറ്റ ദിവസം കൊണ്ട് 310 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാസങ്ങൾക്ക് ശേഷമാണ് സ്വർണ വില ഇത്ര കണ്ട് കുറയുന്നത്. ഇന്നത്തെ ഇടിവോടെ 3 മാസത്തിലെ ഏറ്റവും താഴ്ന്ന നിയിലേക്ക് വിലയെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാൻ പ്രധാന കാരണം. നിലവിൽ ട്രോയ് ഔൺസിന് രാജ്യാന്തര വിപണിയിൽ 3,875.55 നിലവാരത്തിലാണ്‌ വ്യാപാരം പുരോഗമിക്കുന്നത്.

മറ്റ് വിഭാഗങ്ങളിലെ വിലയിലും ഇന്ന് ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയിലും പവന് 83,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയും പവന് 65,200 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 5,260 രൂപയും പവന് 42,080 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം വെള്ളി വിലയിലും ഇടിവ് തുടരുകയാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാം വെള്ളിക്ക് 2,000 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.

യുഎസ് ഡോളർ ശക്തിപ്പെടുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന പ്രതീക്ഷയും സ്വർണവിലയ്ക്ക് സമ്മർദമാകുകയാണ്. ഇതോടൊപ്പം, മുൻ ദിവസങ്ങളിലെ വിലവർധനയ്ക്ക് പിന്നാലെ നിക്ഷേപകർ ലാഭമെടുപ്പിനായി സ്വർണം വിറ്റഴിക്കുന്നതും വില താഴാൻ കാരണമാകുന്നു. സ്വർണത്തിൽനിന്ന് മറ്റ് നിക്ഷേപങ്ങളിലേക്ക് പണം മാറുന്നതും രാജ്യാന്തര വിപണിയിലെ വിലയിടിവിന് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ വമ്പൻ വിലയിടിവ് ഉണ്ടായത്.

സ്വർണത്തിൽനിന്ന് നിക്ഷേപകർ പിന്മാറി യുഎസ് ട്രഷറി ബോണ്ടുകൾ ഉൾപ്പെടെയുള്ള നിക്ഷേപങ്ങളിലേക്ക് പണം മാറ്റുന്നത് സ്വർണവിലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ഉയരുന്നതും സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,700 ഡോളറിലേക്ക് താഴ്ന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനും സാധ്യതയുണ്ട്. അതേസമയം, ചൈനയുടെ പീപ്പിൾസ് ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം തുടർന്നും വാങ്ങിക്കൂട്ടുന്നത് വിലയിൽ വൻ തകർച്ചയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന ഘടകമായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

  • ഒക്ടോബർ 30 - 1,04,320
  • ഒക്ടോബർ 29- 1,05,560 രൂപ
  • ഒക്ടോബർ 27- 1,05,080 രൂപ
  • ഒക്ടോബർ 26- 1,04,680 രൂപ
  • ഒക്ടോബർ 25- 1,04,560 രൂപ
  • ഒക്ടോബർ 28- 1,05,560 രൂപ
  • ഒക്ടോബർ 24- 1,04,560 രൂപ
  • ഒക്ടോബർ 23- 1,04,480 രൂപ
  • ഒക്ടോബ‍ർ 22- 1,05,880 രൂപ
  • ഒക്ടോബർ 21- 1,07,120 രൂപ

Content Highlights: Gold Prices Plunge in Kerala: 22-Carat Gold Sees Massive ₹2,480 Drop per Sovereign; Hits 3-Month Low, Could Prices Fall Below ₹1 Lakh?

dot image
To advertise here,contact us
dot image