UAEയിലേക്ക് പോകുമ്പോൾ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങൾ; പുതിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ എംബസി

മറ്റൊരാളുടെ ബാ​ഗ് കൈവശം വെക്കരുതെന്ന് എംബസി കർശനമായി പറയുന്നു

UAEയിലേക്ക് പോകുമ്പോൾ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങൾ; പുതിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ എംബസി
dot image

യുഇഎയിലേക്ക് പോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ എംബസി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. എയർപോർട്ടിൽ വെച്ച് നിരോധിത വസ്തുക്കളുമായി മലയാളികളെ പിടികൂടിയെന്ന വാർത്ത ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്.

യുഎഇയിലേക്ക് പോകുമ്പോൾ ബാ​ഗിൽ കൊണ്ടുപോകാൻ സാധിക്കാത്ത വസ്തുക്കളുടെ ലിസ്റ്റാണ് എംബസി പുറത്തിറക്കിയത്. Poppy seed, Qat leaves, Niswa, Gutkha കൂടാതെ വെറ്റില, അടക്ക തുടങ്ങിയവ ബാഗിൽ കൊണ്ടുപോകാൻ പാടില്ല. മരുന്ന് കൊണ്ടുപോകുമ്പോൾ അത് നിയന്ത്രിത മരുന്നാണോ എന്ന് www.ede.gov.ae എന്ന വെബ്സെെറ്റിൽ പരിശോധിക്കണമെന്ന് എംബസി പറഞ്ഞു. ആവശ്യമായ യുഎഇ പെർമിറ്റ് കരസ്ഥമാക്കുക, മെഡിക്കൽ റിപ്പോർട്ടോ പ്രിസ്ക്രിപ്ഷനോ കയ്യിൽ കരുതരുക തുടങ്ങിയ നിർദേശങ്ങളും എംബസി നൽകുന്നു.

ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമായി എംബസി പറയുന്നത് മറ്റുള്ളവരുടെ ബാ​ഗ് കൈവശം വെക്കുന്നതിൽ ആണ്. മറ്റൊരാളുടെ ബാ​ഗ് കൈവശം വെക്കരുതെന്ന് എംബസി കർശനമായി പറയുന്നുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളാണെങ്കിലും ഏത് വഴിയിലൂടെയാണ് ചതിക്കപ്പെടുന്നതെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മറ്റൊരാളുടെ ബാ​ഗ്, സാധനങ്ങൾ എന്നിവ കൈവശം വെക്കരുതെന്ന് എംബസി മുന്നറിയിപ്പ് നൽകി. കൂടാതെ മെഡിക്കൽ‌ ഇൻഷൂറൻസ് എടുത്തുവെയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. യാത്ര തിരിക്കുന്നതിന് മുമ്പ് കസ്റ്റംസിന്റെ നിർദേശങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കി വെക്കണം. സുരക്ഷിതമായി യാത്ര ചെയ്യാൻ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Indian Embassy has issued new travel guidelines advising passengers to carry essential items and follow baggage requirements when travelling to the UAE.

dot image
To advertise here,contact us
dot image