റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വേണ്ടത് ഒരു ഗോള്‍ മാത്രം; ചരിത്രം തിരുത്താന്‍ ഹാലണ്ട്‌

105 മത്സരങ്ങളിൽ നിന്നായിരുന്നു റൊണാൾഡോ റെക്കോർഡ് കുറിച്ചത്

റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വേണ്ടത് ഒരു ഗോള്‍ മാത്രം; ചരിത്രം തിരുത്താന്‍ ഹാലണ്ട്‌
dot image

ചരിത്രം തിരുത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ ഫോർവേഡ് എർലിംഗ് ഹാലണ്ട്. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ റെക്കോർഡ് തകർക്കാൻ യുവ സ്ട്രൈക്കർക്ക് വേണ്ടത് ഇനി വെറും ഒരു ​ഗോൾ മാത്രമാണ്. ഒരു ടീമിന് വേണ്ടി അതിവേഗം 100 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിലാണ് റൊണാൾഡോയെ മറികടക്കാൻ ഹാലണ്ടിന് മുന്നിൽ സുവർ‌ണാവസരം ഒരുങ്ങുന്നത്.

2024-25 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാലണ്ട് മിന്നും ഫോമിലാണ് കളിക്കുന്നത്. സീസണിൽ വെറും നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ ഒമ്പത് ഗോളുകളാണ് സിറ്റിയുടെ നീലക്കുപ്പായത്തിൽ‌ അദ്ദേഹം നേടിയത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 99 ​ഗോളുകളാണ് ഹാലണ്ടിന്റെ സമ്പാദ്യം. 103 മത്സരങ്ങളിൽ നിന്നാണ് യുവതാരത്തിന്റെ നേട്ടം.

2009ൽ റയൽ മാഡ്രിഡിൽ ചേർന്നതിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും വേഗത്തിൽ 100 ​​ഗോളുകൾ നേടി റെക്കോർഡ് സൃഷ്ടിച്ചത്. 105 മത്സരങ്ങളിൽ നിന്നായിരുന്നു റൊണാൾഡോ റെക്കോർഡ് കുറിച്ചത്. അടുത്ത മത്സരത്തിൽ സിറ്റിക്ക് വേണ്ടി ഗോൾ നേടിയാൽ 104 മത്സരങ്ങളിൽ നിന്ന് 100 ​ഗോൾ നേടാൻ ഹാലണ്ടിന് കഴിയും.‌

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇൻ്റർ മിലാനെതിരെ സെപ്റ്റംബർ 18നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം. എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ​ഗോൾ നേടി ചരിത്രം തിരുത്താനുള്ള സുവർണാവസരമാണ് ഹാലണ്ടിന് മുന്നിലുള്ളത്. സെപ്തംബർ 22 ഞായറാഴ്ച സിറ്റിസൺസ് ആഴ്സണലിനോടാണ് സിറ്റിയുടെ അടുത്ത മത്സരം.

dot image
To advertise here,contact us
dot image