അടുത്തിടെ പനി വന്നിട്ടുണ്ടോ? ശ്രദ്ധിക്കുക; സുഖം പ്രാപിച്ച ശേഷം ഹൃദയാഘാതവും പക്ഷാഘാതവും വരാന്‍ സാധ്യത കൂടുതല്‍

പനിബാധിച്ച ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 4 ശതമാനവും പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 5 ശതമാനവും കൂടുതലാണെന്നും പുതിയ ഗവേഷണങ്ങള്‍ പറയുന്നു

അടുത്തിടെ പനി വന്നിട്ടുണ്ടോ? ശ്രദ്ധിക്കുക; സുഖം പ്രാപിച്ച ശേഷം ഹൃദയാഘാതവും പക്ഷാഘാതവും വരാന്‍ സാധ്യത കൂടുതല്‍
dot image

മിക്കവര്‍ക്കും പനി വരാറുണ്ട്. ചിലര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മറ്റ് ചിലര്‍ക്ക് മാസങ്ങളുടെ ഇടവേളയില്‍ അങ്ങനെ. വിശ്രമവും ധാരാളം ജലാംശം ഉള്ളില്‍ ചെല്ലുന്നതും പനിയില്‍നിന്ന് കരകയറാന്‍ സഹായിക്കും. എന്നാല്‍ പുതിയതായി നടന്ന ഗവേഷണമനുസരിച്ച് ഇന്‍ഫ്‌ളുവന്‍സ ബാധിച്ച ആളുകള്‍ക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുണ്ടെന്ന ആശങ്കാജനകമായ കണ്ടെത്താലാണ് പുറത്തുവന്നിരിക്കുന്നത്.


ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടില്ലെങ്കിലും ലബോറട്ടറിയില്‍ സ്ഥിരീകരിച്ച അണുബാധ ബാധിച്ച ആളുകള്‍ക്ക് അതായത് ഇന്‍ഫ്‌ളുവന്‍സ അണുബാധകളായ പനി, തുമ്മല്‍, തൊണ്ടവേദന, ചുമ, മൂക്കടപ്പ്, തലവേദന, മ്യാല്‍ജിയ, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവ പോലുള്ള രോഗങ്ങള്‍ വന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്നും അസുഖത്തിന് ശേഷമുള്ള ഒരു മാസത്തിനുളളില്‍ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത അഞ്ച് ഇരട്ടി കൂടുതലാണെന്നും പുതിയ ഗവേഷണങ്ങള്‍ പറയുന്നു.വൈറല്‍ അണുബാധകളും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തില്‍ അവ ചെലുത്തുന്ന സ്വാധീനവും പരിശോധിക്കുന്ന 155 പഠനങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. അണുബാധയില്ലാത്ത പനിയെ അപേക്ഷിച്ച് അണുബാധ സ്ഥിരീകരിച്ച പനിക്ക് ശേഷമുള്ള 30 ദിവസങ്ങളില്‍ ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയുമാണ്.

heart attack and stroke after fever

ഇന്‍ഫ്‌ളുവന്‍സ വൈറസ് ഹൃദയാരോഗ്യത്തിലേക്ക് നയിക്കുന്നത് എങ്ങനെ

പനി ശരീരത്തിന്റെ മുഴുവന്‍ ഭാഗത്തും അണുബാധ സൃഷ്ടിക്കുകയും തീവ്രമായ കോശജ്വലന പ്രതികരണങ്ങള്‍(രോഗകാരികളാലും കേടായ കോശങ്ങള്‍, വിഷ സംയുക്തങ്ങള്‍ ഇവകൊണ്ടൊക്കെ രോഗ പ്രതിരോധ സംവിധാനങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോഴുണ്ടാകുന്ന വീക്കം)ധമനികളിലെ കൊഴുപ്പ് നിക്ഷേപങ്ങളെ സ്ഥിരമല്ലാതാക്കും. കൊഴുപ്പ് നിക്ഷേപങ്ങള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചും ഓക്‌സിജന്റെ ആവശ്യകത വര്‍ധിപ്പിച്ചും സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചും ശരീരം അണുബാധയോട് പ്രതികരിക്കുന്നു. ഈ പ്രവര്‍ത്തനം നേരത്തെതന്നെ ചുരുങ്ങിയിരിക്കുന്ന ധമനികളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ഈ മാറ്റങ്ങള്‍ പ്രായമായവരെയും പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുളളവരെയും ബാധിക്കുന്നു.

പക്ഷാഘാത സാധ്യത വര്‍ധിക്കുന്നത് എന്തുകൊണ്ട്

ഹൃദയത്തെ ബാധിക്കുന്ന അതേ കാര്യങ്ങള്‍ തലച്ചോറിനേയും ബാധിക്കും.. ഇന്‍ഫ്‌ളുവന്‍സ അണുബാധകള്‍ രക്തത്തെ കൂടുതല്‍ പശപശപ്പുള്ളതായി മാറ്റുകയും രക്തം കട്ടപിടിക്കുന്ന ഘടകങ്ങള്‍ വര്‍ധിപ്പിക്കുകയും രക്തക്കുഴലുകളുടെ ആന്തരിക പാളിക്ക് വീക്കം വരുത്തുകയും ചെയ്യും. ഇങ്ങനെ വീക്കം ഉണ്ടായി ഒരു കട്ട പോലെ രൂപപ്പെടുകയും ഈ കട്ടകള്‍ തലച്ചോറിലേക്ക് നീങ്ങുകയും 'ഇക്‌സെമിക് സ്‌ട്രോക്കിന്' കാരണമാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. കഠിനമായ രോഗങ്ങളുള്ളവരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് മാറിമറിയുകയും ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നഷ്ടപ്പെടുകയും അവര്‍ കിടപ്പിലാവുകയും ചെയ്യുന്നു. ഈ അവസ്ഥയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

heart attack and stroke after fever

ആര്‍ക്കാണ് അപകട സാധ്യത കൂടുതല്‍

അപകട സാധ്യതാഭീഷണി എല്ലാവര്‍ക്കുമുണ്ട്. എന്നാലും കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയ സ്തംഭനം അല്ലെങ്കില്‍ ഹൃദയാഘാതം മുന്‍പ് വന്നവരില്‍, മുന്‍പ് സ്‌ട്രോക്ക് ഉണ്ടായിട്ടുള്ളവരില്‍ ഒക്കെ അപകടസാധാതയുണ്ട്.
ഏറ്റവും ഉയര്‍ന്ന അപകട സാധ്യതയുള്ള ജനസംഖ്യയില്‍ 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിത വണ്ണം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയുള്ള വ്യക്തികളും ഉള്‍പ്പെടുന്നു. മുതിര്‍ന്നവരില്‍ 47% പേര്‍ക്ക് ഹൃദ്രോഗം ബാധിച്ചതായും 12% പേര്‍ക്ക് ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായും വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ഹൃദയാരോഗ്യ പ്രശ്‌നങ്ങളില്‍ അക്യൂട്ട് ഹാര്‍ട്ട് ഫെയ്‌ലിയര്‍, ഇസ്‌കെമിക് ഹാര്‍ട്ട് ഡിസീസ് എന്നിവ ഉള്‍പ്പെടുന്നു.

heart attack and stroke after fever

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ

  • ഒരുമാസത്തിനുള്ളില്‍ പനി വന്നിട്ടുണ്ടെങ്കില്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രതപാലിക്കണം.
  • നെഞ്ചുവേദന, സമ്മര്‍ദ്ദം, പെട്ടെന്നുണ്ടാകുന്ന ശ്വാസതടസം, നെഞ്ചില്‍നിന്ന് കൈയിലേക്കോ താടിയെല്ലിലേക്കോ നീങ്ങുന്ന വേദന
  • ശരീരത്തിന്റെ ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന ബലഹീനത, സംസാര വൈകല്യങ്ങള്‍, കാഴ്ചനഷ്ടപ്പെടല്‍, പെട്ടെന്നുണ്ടാകുന്ന തലവേദന

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ സംശങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :People with fever are more likely to have heart attacks and strokes, study finds





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image