സൂപ്പര്‍ ലീഗ് കേരള ഫൈനല്‍; മലപ്പുറം എഫ്‌സിയുടെ നെഞ്ചില്‍ ആണിയടിച്ച് തൃശൂര്‍ മാജിക് എഫ്‌സി

3-1ന്റെ തിളക്കമാര്‍ന്ന വിജയത്തോടെ തൃശൂര്‍ മാജിക് എഫ്‌സി സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍

സൂപ്പര്‍ ലീഗ് കേരള ഫൈനല്‍; മലപ്പുറം എഫ്‌സിയുടെ നെഞ്ചില്‍ ആണിയടിച്ച് തൃശൂര്‍ മാജിക് എഫ്‌സി
dot image

പ്രമുഖ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെയും ബ്രാന്‍ഡ് അംബാസിഡറായ നടന്‍ കുഞ്ചാക്കോ ബോബന്റെയും ഉടമസ്ഥതയിലുള്ള തൃശൂര്‍ മാജിക് എഫ്സി സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍. മലപ്പുറം എഫ്‌സിക്കെതിരെ 3-1ന്റെ ഉജ്ജ്വല ജയത്തോടെ ആണ് ഫൈനലില്‍ പ്രവേശിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ ഗംഭീരമായുള്ള വിജയങ്ങളും ഉജ്ജ്വലമായുള്ള തിരിച്ചുവരവും നടത്തിക്കൊണ്ടാണ് തൃശൂര്‍ മാജിക് എഫ്‌സി മുന്നേറിയത്. ഫുട്‌ബോളിലെ വമ്പന്മാരായ മലപ്പുറത്തിനെതിരെ മൂന്ന് ഗോളിന്റെ വ്യത്യാസത്തില്‍ ഉള്ള ഈ വിജയം ഫൈനലില്‍ അവര്‍ക്കു കൂടുതല്‍ സാധ്യതയും കരുത്തും ആത്മാവിശ്വാസവും നേടി കൊടുത്തിട്ടുണ്ട്.

കാണികളെ ആവേശത്തിലാഴ്ത്തി മത്സരം കാണുവാന്‍ ഒട്ടനവധി സിനിമ താരങ്ങള്‍ എത്തിയിരുന്നു. നടിമാരായ ഷീലു എബ്രഹാം, പ്രിയ വാരിയര്‍ നടന്മാരായ റോഷന്‍ മാത്യു, ശ്രീജിത്ത് രവി എന്നിവര്‍ മത്സരം കാണുവാന്‍ എത്തി. പ്രമുഖ നടന്‍ ഷെയിന്‍ നിഗം തന്റെ വരാനിരിക്കുന്ന 'ഹാല്‍' എന്ന ചിത്രത്തിന്റെ ഭാഗമായും എത്തിയത് കാണികളെ കൂടുതല്‍ ആവേശത്തിലാഴ്ത്തി .നടനെ കൂടാതെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മത്സരം കാണുവാന്‍ എത്തിയിരുന്നു. ഹാല്‍ എന്ന സിനിമയുടെ പ്രചാരണവും തൃശ്ശൂര്‍ മാജിക് എഫ്‌സി യുടെ വിജയവും തൃശ്ശൂരിന്റെ മണ്ണില്‍ പതിനയ്യായിരം കാണികളെയും സാക്ഷിയാക്കി നടത്തി.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയില്‍ എത്തിയപ്പോള്‍ ഉള്ള അതേ ആവേശം തന്നെ ഇന്നലെ തൃശ്ശൂരിന്റെ മണ്ണില്‍ അലയടിച്ചു. ഐഎസ്ഐലിന്റെ മത്സരങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ ആവേശം ഇത്തവണ സൂപ്പര്‍ ലീഗ് കേരളയില്‍ കാണാന്‍ കഴിഞ്ഞു. വരും സീസണുകളില്‍ ഇന്ത്യയില്‍ തന്നെ ഒരു മുന്‍നിര ലീഗ് ആയി സൂപ്പര്‍ ലീഗ് കേരള മാറും എന്ന് ഉള്ളത് ഇന്നലെ തൃശ്ശൂരില്‍ കാണാന്‍ കഴിഞ്ഞു.

മത്സരത്തില്‍ മാര്‍ക്കസ് ജോസഫിന്റെ ഹാട്രിക്കാണ് തൃശൂരിനെ ഫൈനലിലെത്തിച്ചത്. കളിയുടെ തുടക്കം മുതലേ ആക്രമിച്ചു കളിച്ച തൃശൂരിനായി 26-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മാര്‍ക്കസ് ജോസഫ് ലക്ഷ്യ കണ്ടു. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ മലപ്പുറം തിരിച്ചടിച്ചു. 46-ാം മിനിറ്റില്‍ എല്‍ഫോഴ്‌സിയാണ് മലപ്പുറത്തിനായി സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ മലപ്പുറം പിടിമുറുക്കി തുടങ്ങി. കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് 84-ാം മിനിറ്റില്‍ തൃശൂരിനായി മാര്‍ക്കസ് ജോസഫ് വീണ്ടും ഗോള്‍ വല കുലുക്കി.ഇഞ്ചുറി ടൈമിന്റെ അവസാനം മിനിറ്റില്‍ മലപ്പുറത്തിന്റെ നെഞ്ചില്‍ അവസാന ആണിയും അടിച്ച് മാര്‍ക്കസ് ജോസഫ് ഹാട്രിക് നേടി.

ഇതോടെ ഫൈനലില്‍ തൃശൂര്‍ മാജിക് എഫ്‌സി നടന്‍ ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സിയെ നേരിടും. ഈ തിളക്കമാര്‍ന്ന വിജയം ഫൈനലില്‍ തൃശ്ശൂരിന്റെ സ്വന്തം തൃശൂര്‍ മാജിക്ക് എഫ്‌സിക്ക് കപ്പ് അടിക്കുവാന്‍ ആത്മവിശ്വാസവും കൂടുതല്‍ സാധ്യതയും നേടി കൊടുത്തത്. വാര്‍ത്താ പ്രചരണം : ബ്രിംഗ്ഫോര്‍ത്ത് മീഡിയ.

Content Highlights: Super League Kerala Final Thrissur Magic FC beats Malappuram FC

dot image
To advertise here,contact us
dot image