'ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ടെക്നോളജി'; 'സ്നിക്കോ'യെ പുറത്താക്കണമെന്ന് സ്റ്റാർക്ക്; ആഷസിൽ വിവാദം

മത്സരത്തിന്റെ ആദ്യ ദിനത്തിലും സമാനമായ സംഭവം നടന്നിരുന്നു

'ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ടെക്നോളജി'; 'സ്നിക്കോ'യെ പുറത്താക്കണമെന്ന് സ്റ്റാർക്ക്; ആഷസിൽ വിവാദം
dot image

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റിൽ അംപയറിങ്ങിൽ വിവാദം. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ് സ്നിക്കോ മീറ്റർ വിവാദത്തിന് തുടക്കം കുറിച്ചത്.

ഇംഗ്ലണ്ട് ബാറ്ററായ ജാമി സ്മിത്തിന്റെ ഒരു രക്ഷപെടലുമായി ബന്ധപ്പെട്ടാണ് രണ്ടാം ദിനം വിവാദമുണ്ടായത്. പാറ്റ് കമ്മിൻസ് എറിഞ്ഞ പന്തിൽ ജാമി സ്മിത്തിന്റെ ഗ്ലൗവിൽ തട്ടി പന്ത് ഉസ്മാൻ ഖവാജയുടെ കൈകളിലെത്തി. വീഡിയോ റീപ്ലെകളിൽ ഗ്ലൗവിൽ ടച് ഉണ്ടെന്ന് കാണിച്ചെങ്കിലും സ്നിക്കോ മീറ്ററിൽ യാതൊരു അനക്കവും കണ്ടില്ല. ഇതോടെ അംപയർ നോട്ട് ഔട്ട് വിളിച്ചു.

Also Read:

ഇതോടെ മിച്ചൽ സ്റ്റാർക്ക് പ്രകോപിതനാകുകയും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ടെക്‌നോളജി, സ്നിക്കോയെ പുറത്താക്കണം എന്ന് വിളിച്ചുപറയുകയും ചെയ്തു. സ്റ്റമ്പ് മൈക്ക് ആണ് ഈ സംഭാഷണം പിടിച്ചെടുത്തത്.

മത്സരത്തിന്റെ ആദ്യ ദിനത്തിലും സമാനമായ സംഭവം നടന്നിരുന്നു. ഇക്കുറി ഓസ്‌ട്രേലിയ ബാറ്റർ അലക്സ് ക്യാരിയാണ് സ്നിക്കോയുടെ പിന്തുണയിൽ രക്ഷപ്പെട്ടത്. ക്യാരി പിന്നീട് സെഞ്ച്വറി നേടുകയും ചെയ്തു.

അതേ സമയം ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ‌ഓസ്ട്രേലിയ മേൽക്കൈ നേടി. ഓസീസ് ഉയർത്തിയ 371 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രം ബാക്കി നിൽക്കെ 158 റൺസിന് പിന്നിലാണ് സന്ദർശകർ.

Content Highlights: Mitchell Starc says ‘Worst technology ever, Snicko to be sacked’

dot image
To advertise here,contact us
dot image