ജമ്മു കശ്മീരിൽ പുള്ളിപ്പുലി അഞ്ച് വയസ്സുകാരിയെ കടിച്ചെടുത്ത് ഓടി; തെരച്ചിലിനൊടുവിൽ മൃതദേഹം കുറ്റിക്കാട്ടിൽ

വീടിന് പുറത്തുനിന്നിരുന്ന പെണ്‍കുട്ടിയെയാണ് പുള്ളിപ്പുലി ആക്രമിച്ചത്

ജമ്മു കശ്മീരിൽ പുള്ളിപ്പുലി അഞ്ച് വയസ്സുകാരിയെ കടിച്ചെടുത്ത് ഓടി; തെരച്ചിലിനൊടുവിൽ മൃതദേഹം കുറ്റിക്കാട്ടിൽ
dot image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചു കൊന്നു. തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബിജ്ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

വീടിന് പുറത്തുനിന്നിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി. പൊലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഡിപി നേതാവ് ഇല്‍റ്റിജ മുഫ്തി കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

Content Highlights: Leopard Mauls five year Old Girl To Death In jammu kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us