മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് നദിയില്‍ തള്ളി; ഉത്തര്‍പ്രദേശില്‍ യുവാവ് അറസ്റ്റിൽ

മാതാപിതാക്കളുടെ മൃതദേഹങ്ങൾ ഇരുമ്പ് മുറിക്കുന്ന വാളുപയോഗിച്ച് മുറിച്ച് ഇയാൾ ആറ് പ്ലാസ്റ്റിക് കവറുകളിലാക്കി

മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് നദിയില്‍ തള്ളി; ഉത്തര്‍പ്രദേശില്‍ യുവാവ് അറസ്റ്റിൽ
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഗോമതി നദിയില്‍ തള്ളി യുവാവ്. സംഭവത്തില്‍ മകന്‍ അംബേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജഫര്‍ബാദ് പൊലീസ് സ്റ്റേഷന്‍ ഏരിയയില്‍ അഹ്‌മദാപുര്‍ ഗ്രാമത്തില്‍ ഈ മാസം എട്ടിനാണ് സംഭവം. ശ്യാം ബഹാദുര്‍ (61), മാതാവ് ബബിദ (58) എന്നിവരെയാണ് മകന്‍ അംബേഷ് ക്രൂരമായി കൊലപ്പെടുത്തിയത്.

സാമ്പത്തിക പ്രശ്‌നവും കുടുംബ പ്രശ്‌നവുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ആദ്യം ഇയാള്‍ ഒരു ഉലക്ക ഉപയോഗിച്ച് ബബിദയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുകയും പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ഉലക്ക ഉപയോഗിച്ച് തന്നെ ഇയാള്‍ ശ്യാം ബഹാദുറിനെയും മര്‍ദിച്ചു. പിന്നാലെ ഒരു കയറുപയോഗിച്ച് കഴുത്ത് ഞെരുക്കി ശ്യാമിനെ കൊലപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഇരു മൃതദേഹങ്ങളും ഇരുമ്പ് മുറിക്കുന്ന വാളുപയോഗിച്ച് കഷ്ണങ്ങളാക്കി മുറിച്ച് ആറ് പ്ലാസ്റ്റിക് കവറുകളിലാക്കി. ഈ കവറുകള്‍ കാറില്‍ കയറ്റി ഗോമതി നദിയില്‍ തള്ളുകയായിരുന്നുവെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. മാതാപിതാക്കള്‍ പുറത്തുപോയെന്നായിരുന്നു അംബേഷ് ആദ്യം സഹോദരിമാരോട് പറഞ്ഞത്.

എന്നാല്‍ സഹോദരിമാര്‍ പൊലീസിനെ സമീപിക്കാന്‍ നിര്‍ബന്ധിച്ചതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാള്‍ വാരാണാസിയിലേക്ക് കടന്നു. ഡിസംബര്‍ 13ന് മാതാപിതാക്കളെയും സഹോദരനെയും കാണാനില്ലെന്ന് പറഞ്ഞ് സഹോദരിമാര്‍ പൊലീസിന് പരാതി നല്‍കി. ഡിസംബര്‍ 15ന് അംബേഷ് മടങ്ങിയെത്തുകയും സഹോദരിമാരോട് കുറ്റം ഏറ്റുപറയുകയും ചെയ്തു. പിന്നാലെ സഹോദരി അര്‍ച്ചനയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അംബേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Content Highlights: Man killed parents in Utter pradesh arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us