പത്താം വിക്കറ്റിൽ പൊരുതി; ഇന്ത്യയ്‌ക്കെതിരെ കിവീസിന് കുഞ്ഞൻ സ്കോർ

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം.

പത്താം വിക്കറ്റിൽ പൊരുതി;  ഇന്ത്യയ്‌ക്കെതിരെ കിവീസിന് കുഞ്ഞൻ സ്കോർ
dot image

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

അവസാനക്കാരനായി ഇറങ്ങി 23 പന്തില്‍ 34 റണ്‍സ് നേടിയ ബ്ലെയര്‍ ടിക്‌നറാണ് മാന്യമായ സ്‌കോര്‍ ആതിഥേയര്‍ക്ക് സമ്മാനിച്ചത്.


ടിം സെയ്ഫർട്ട് 38 റൺസും ഡാരിയൽ മിച്ചൽ 28 റൺസും നേടി. അർഷ്ദീപ് സിങ് നാല് വിക്കറ്റും ഗുർനൂർ ബ്രാർ മൂന്നും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും വീതം നേടി.

നേരത്തെ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിന് ഇരുടീമുകൾക്കുമുള്ള ഒരുക്കംകൂടിയാണിത്.


content highlights: nz vs ind low score 10th wicket fight

dot image
To advertise here,contact us
dot image