നീ പോ മോനെ ദിനേശാ..; സഞ്ജുവിനോട് അർത്ഥം ചോദിച്ച് സച്ചിൻ; ലാലേട്ടൻ പറയുമെന്ന് സഞ്ജു; ഇന്ദുചൂഡന്റെ തഗ് മറുപടി

നരസിംഹം സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രമായ ഇന്ദുചൂഡൻ പറയുന്ന ഡയലോഗാണിത്.

നീ പോ മോനെ ദിനേശാ..; സഞ്ജുവിനോട് അർത്ഥം ചോദിച്ച് സച്ചിൻ; ലാലേട്ടൻ പറയുമെന്ന് സഞ്ജു; ഇന്ദുചൂഡന്റെ തഗ് മറുപടി
dot image

സോഷ്യൽ മീഡിയയിൽ തരംഗമായി സച്ചിൻ ടെണ്ടുൽക്കർ-സഞ്ജു സാംസൺ-മോഹൻലാൽ സംഭാഷണം. സഞ്ജുവിനെ കുറിച്ചുള്ള ചോദ്യത്തിന് സച്ചിൻ നൽകിയ ഒരു മറുപടിയിലാണ് ഇത് തുടങ്ങുന്നത്. റെഡിറ്റിലെ ആസ്‌ക് മി എനിത്തിങ് സെഷനിലായിരുന്നു സച്ചിന്റെ പ്രതികരണം.

റെഡിറ്റിൽ സച്ചിനോട് ഒരാൾ ചോദിച്ച ചോദ്യമിങ്ങനെ, താങ്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ടി20 ലോകകപ്പിനിടെ ദീർഘനേരം സംസാരിച്ചിരുന്നുവെന്നുമാണ് സഞ്ജു നേരത്തേ പറഞ്ഞിരുന്നത്. എന്തായിരുന്നു താങ്കൾ ആ സമയത്ത് സഞ്ജുവിനോട് പറഞ്ഞത് ?

ഈ ചോദ്യത്തിന് രസകരമായ രീതിയിലാണ് സച്ചിൻ മറുപടി പറഞ്ഞത്. അതും മലയാള സിനിമയിലെ ഒരു ഡയലോഗോടെ. നീ ഇതിന്റെ അർഥം സഞ്ജു പറഞ്ഞുതരും. എന്നായിരുന്നു സച്ചിന്റെ മറുപടി. നരസിംഹം സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രമായ ഇന്ദുചൂഡൻ പറയുന്ന ഡയലോഗാണിത്.

ഇതിനുള്ള സഞ്ജുവിന്റെ മറുപടി രസകമരമായിരുന്നു. ഏറ്റവും നന്നായി പറഞ്ഞു തരാൻ പറ്റിയത് മോഹൻലാലിന് ആണെനന്നായിരുന്നു ആ മറുപടി. ഇത് സോഷ്യൽ മീഡിയയിൽ സ്റ്റാറ്റാസാക്കിയ മോഹൻലാൽ അതിന് താഴെ ഇങ്ങനെ കുറിച്ചു. സച്ചിൻ ഇനി സിക്സറടിക്കുമ്പോൾ ആ ബോളറോട് പറയണം, നീ പോ മോനെ ദിനേശാ എന്ന്.. സഞ്ജുവിനോട് നിനക്കിനിയും ഒരുപാട് സമയമുണ്ടെന്നും അടുത്ത ബോളർ കാത്തിരിക്കുകയാണെന്നും മോഹൻലാൽ കുറിച്ചു.

നേരത്തെ കരിയറിലെ മുന്നോട്ടുപോക്കിന് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ നൽകിയ ഉപദേശങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞയാളാണ് സഞ്ജു സാംസൺ. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനുമായി സംസാരിച്ച കാര്യം സഞ്ജു തന്നെ പറഞ്ഞിരുന്നു. ആ ലോകകപ്പിലെ മികച്ച താരവും സഞ്ജുവായിരുന്നു. ഇരുവരും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്.

content highlights: sachin tendulkar asks sanju samson nee po mone dinesha meaning and mohanlal replay

dot image
To advertise here,contact us
dot image