ഇന്ത്യയ്‌ക്കെതിരായ ഏകദിനം; കിവീസിന് വീണ്ടും തിരിച്ചടി; കോൺവേയും പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിന് വീണ്ടും തിരിച്ചടി.

ഇന്ത്യയ്‌ക്കെതിരായ ഏകദിനം; കിവീസിന് വീണ്ടും തിരിച്ചടി; കോൺവേയും പുറത്ത്
dot image

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിന് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ പുറത്തായി. നേരത്തെ രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍ എന്നിവര്‍ പരിക്കേറ്റ് ഏകദിന പരമ്പരയില്‍ നിന്നു പുറത്തായിരുന്നു. പിന്നാലെയാണ് കോണ്‍വെയുടേയും മടക്കം.

ഫീല്‍ഡിങ് പരിശീലനത്തിനിടെ സഹ താരം മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചു വീണാണ് കോണ്‍വെയ്ക്ക് പരിക്കേറ്റത്. ക്യാച്ച് പരിശീലിക്കുന്നതിനിടെ ഇരു താരങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ കോണ്‍വെയുടെ തലയ്ക്ക് പരിക്കേറ്റതായും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം സ്ഥിരീകരിച്ചു.

ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ബുധനാഴ്ച മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വെല്ലിംഗ്ടൺ, ഹാമിൽട്ടൺ, തൗരംഗ എന്നിവിടങ്ങളിലാണ് തുടർന്നുള്ള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

content highlights: devon conway ruled out india vs-new zealand first odi injury

dot image
To advertise here,contact us
dot image