ഇതാ നുമ്മ കൊതിച്ച യുണൈറ്റഡ്!; രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം മൂന്നടിച്ച് ജയം

രണ്ട് ഗോളിന് പിന്നിലായശേഷം മൂന്നുഗോളുകളടിച്ച് യുണൈറ്റഡ് റോമയ്ക്കെതിരേ ജയിച്ചുകയറി

ഇതാ നുമ്മ കൊതിച്ച യുണൈറ്റഡ്!; രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം മൂന്നടിച്ച് ജയം
dot image

ചാമ്പ്യൻസ് ലീഗിൽ വൻ തിരിച്ചുവരവുമായി മാഞ്ചെസ്റ്റർ യുണൈറ്റഡ്. രണ്ട് ഗോളിന് പിന്നിലായശേഷം മൂന്നുഗോളുകളടിച്ച് യുണൈറ്റഡ് റോമയ്ക്കെതിരേ ജയിച്ചുകയറി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലടക്കം തുടർച്ചയായ തോൽവികളിൽ വീണിരുന്ന യുണൈറ്റഡിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു അത്.

11-ാം മിനിറ്റിൽ മാത്യാസ് സോൾ, 17-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡൊണിയെൽ മലൻ എന്നിവർ റോമയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മൂന്നുഗോളടിച്ച് യുണൈറ്റഡ് കളി തിരിച്ചുപിടിച്ചു.

5 8-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസാണ് ആദ്യഗോൾ നേടിയത്. മത്സരത്തിന്റെ അവസാനം മുന്നേറ്റം ശക്തമാക്കിയ ഇംഗ്ലീഷ് വമ്പന്മാർ രണ്ടുഗോളുകൾ കൂടി നേടി. 83,86 മിനിറ്റുകളിൽ മാത്യുസ് കുന്യ വലകുലുക്കി.

content highlights:  manchester united dramatic comeback victory

dot image
To advertise here,contact us
dot image