ഫിറ്റല്ലെന്ന് ആര് പറഞ്ഞു!; കോഹ്‌ലിയുടെ സൂപ്പർ ഡൈവ്; രോഹിത്തിന്റെ കിടു ത്രോ

സ്മിത്തിനെ പുറത്താക്കാൻ കോഹ്‌ലി സ്ലിപ്പിൽ കിടിലൻ ക്യാച്ചാണ് എടുത്തത്.

ഫിറ്റല്ലെന്ന് ആര് പറഞ്ഞു!; കോഹ്‌ലിയുടെ സൂപ്പർ ഡൈവ്; രോഹിത്തിന്റെ കിടു ത്രോ
dot image

ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരുടെ മിന്നും ഫീൽഡിങ് പ്രകടനം.

സ്മിത്തിനെ പുറത്താക്കാൻ കോഹ്‌ലി സ്ലിപ്പിൽ കിടിലൻ ക്യാച്ചാണ് എടുത്തത്. ഫിലിപ്സിനെ റൺ ഔട്ട് ചെയ്യാൻ വിക്കറ്റ് കീപ്പറായ കെ എൽ രാഹുലിന് എറിഞ്ഞു കൊടുത്ത രോഹിത് ശർമയുടെ ഫുൾ സ്ട്രെച്ച് ത്രോയും ആരാധകരെ ഞെട്ടിച്ചു.


ഈ താരങ്ങളെയാണോ ബി സി സി ഐ പ്രായമായെന്നും പറഞ്ഞ് 2027 ഏകദിന ലോകകപ്പിൽ നിന്ന് പുറത്താക്കാൻ നോക്കിയിരുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. രോഹിത് ശർമയ്ക്ക് 39 വയസ്സും വിരാട് കോഹ്‌ലിക്ക് 37 വയസ്സുമാണ് പ്രായം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 185 റൺസാണ് അവർക്ക് നേടാനായത്. അവസാനക്കാരനായി ഇറങ്ങി 23 പന്തില്‍ 34 റണ്‍സ് നേടിയ ബ്ലെയര്‍ ടിക്‌നറാണ് മാന്യമായ സ്‌കോര്‍ ആതിഥേയര്‍ക്ക് സമ്മാനിച്ചത്.

ടിം സെയ്ഫർട്ട് 38 റൺസും ഡാരിയൽ മിച്ചൽ 28 റൺസും നേടി. അർഷ്ദീപ് സിങ് നാല് വിക്കറ്റും ഗുർനൂർ ബ്രാർ മൂന്നും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റും വീതം നേടി.

content highlights: kohli super dive rohit brilliant throw ind vs nz first odi

dot image
To advertise here,contact us
dot image