

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ നയന്‍താര ചിത്രം മൂക്കുത്തി അമ്മന് ശേഷം, വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് നിര്‍മ്മിച്ച് സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ 2 - മഹാശക്തിയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. ചിത്രം ഈ വെള്ളിയാഴ്ച, നവംബര്‍ 6-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് തമിഴ്‌നാട്ടില്‍ രാവിലെ 6 മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. ജോസഫ് വിജയ് നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഒരു ദിവസം ആറു ഷോകള്‍ വരെ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചു.
മഹാശക്തിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുന്ദര്‍ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിര്‍വഹിക്കുന്നത്. ഖുശ്ബു സുന്ദര്‍, കുഷ്മിത ഗണേഷ്, ഇഷാന്‍ സക്‌സേന, വിഘ്‌നേഷ് ശിവന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
നയന്‍താര, ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്‍. സ്വാമിനാഥന്‍, ശിവകുമാര്‍ എസ്., സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിന്‍ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.മാര്‍ക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷന്‍സ്,പി.ആര്‍.ഒ:പ്രതീഷ് ശേഖര്‍.
Content Highlights: Ticket bookings have opened for Nayanthara’s Mookuthi Amman 2 - Mahashakti. In Tamil Nadu, screenings are permitted to begin as early as 6:00 AM.