രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുത്; മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്: സുപ്രീംകോടതി

സിജെപി സമരം നേരിടാന്‍ ഡല്‍ഹി അടച്ചിടരുത്. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു

രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുത്; മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്: സുപ്രീംകോടതി
dot image

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം.

മെട്രോ ട്രെയിനുകള്‍ക്ക് സമ്പൂര്‍ണ നിരോധനം പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എല്ലാ മെട്രോ സ്‌റ്റേഷനുകളും അടച്ചിടരുത്. മെട്രോ നിയന്ത്രണം പൊതുജനങ്ങളെ അറിയിക്കണം. യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ഇതിന് മറുപടിയായി എല്ലാ മെട്രോ സ്‌റ്റേഷനുകളും അടച്ചിടുന്നതില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഡല്‍ഹിക്ക് പുറത്തുനിന്ന് ജീവനോപാധി തേടി വരുന്ന ആയിരക്കണക്കിന് പേരുണ്ട്. ഡല്‍ഹിയിലെ പൊതുസമൂഹത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഭരണകൂടത്തിന് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാം. അതിനര്‍ത്ഥം എല്ലാവരെയും തടയുക എന്നതല്ല. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരെന്നും സുപ്രീംകോടതി പറഞ്ഞു.

നിയന്ത്രണങ്ങള്‍ സാധാരണക്കാരെ ബാധിക്കരുത്. സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടാന്‍ സിസിടിവി ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഉണ്ടല്ലോയെന്ന് സുപ്രീംകോടതി ചോദിച്ചു. മെട്രാ സ്‌റ്റേഷനുകള്‍ സമ്പൂര്‍ണമായി അടച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എന്നാല്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ച നടപടി കേരളത്തില്‍ നിന്നുള്ള ട്രെയിനുകളെ പോലും ബാധിച്ചെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. ഇതോടെ നിയന്ത്രണങ്ങളില്‍ ആനുപാതികത പാലിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാം തടസ്സപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കരുത്. ചിലകാര്യങ്ങള്‍ മാത്രം നിയന്ത്രിക്കപ്പെടാം. ഈച്ചയെ കൊല്ലാന്‍ ചുറ്റിക ഉപയോഗിക്കണം എന്നര്‍ത്ഥമില്ല. സിജെപി സമരം നേരിടാന്‍ ഡല്‍ഹി അടച്ചിടരുത്. ഇക്കാര്യം ഓര്‍മ്മിക്കണം. ഗതാഗതം നിയന്ത്രിക്കപ്പെടരുത്. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്‍ക്കും പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കാനും അവകാശമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Content Highlights- The Supreme Court has directed authorities not to completely suspend Delhi Metro and railway services ahead of planned protests in the national capital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us