'അവന് എപ്പോഴും ബെഞ്ചിലിരിക്കുന്നവരെ പേടിക്കണം'; സഞ്ജുവിനെ പിന്തുണച്ച്‌ വസീം ജാഫർ

സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ.

'അവന് എപ്പോഴും ബെഞ്ചിലിരിക്കുന്നവരെ പേടിക്കണം'; സഞ്ജുവിനെ പിന്തുണച്ച്‌ വസീം ജാഫർ
dot image

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ നിരാശപ്പെടുത്തിയതിന് പിന്നാലെ സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ.

ഒരറ്റത്ത് അഭിഷേക് ശർമ്മ അടിച്ചുതകർത്ത് കളിക്കുമ്പോൾ റൺറേറ്റ് കുറയില്ല എന്ന് സഞ്ജു ഓർക്കണം. അതുകൊണ്ട് തന്നെ തുടക്കത്തിൽ കുറച്ച് സമയമെടുത്ത് ക്രീസിൽ നിലയുറപ്പിക്കാൻ സഞ്ജു ശ്രമിക്കണം. വൈഭവ് സൂര്യവംശി ഉൾപ്പെടെ ബെഞ്ചിൽ അവസരം കാത്തിരിക്കുന്നവർ ഉണ്ടാക്കുന്ന സമ്മർദ്ദം സഞ്ജുവിന് മേൽ എപ്പോഴും ഉണ്ടാകും.

അതുകൊണ്ടുതന്നെ ടീം മാനേജ്‌മെന്‍റിനോ സെലക്ടർമാർക്കോ തന്‍റെ സ്ഥാനം തെറിപ്പിക്കാൻ അവസരം നൽകാത്ത രീതിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ സഞ്ജു ശ്രദ്ധിക്കണമെന്നും ജാഫർ പറഞ്ഞു.

മത്സരത്തിൽ 9 പന്തിൽ 11 റൺസെടുത്ത് സഞ്ജു പുറത്തായിരുന്നു. 15 വയസുകാരൻ വൈഭവ് സൂര്യവംശിയെ മറികടന്നാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ (22 പന്തിൽ 57, 35 പന്തിൽ 50) നേടിയിരുന്നുവെങ്കിലും, അതിന് ശേഷമുള്ള കളികളിൽ (9, 7, 2, 11) മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല.

content highlights : wasim jaffer supports sanju samson- bench players pressure statement

dot image
To advertise here,contact us
dot image