

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഒരു വിദേശ ട്രിപ്പിലാണ് താരം ഇപ്പോള്‍. യാത്രയില്‍ നിന്നും റിമി ടോമി പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും റിമിയുടെ സന്തോഷവുമെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കും.
'നയാഗ്ര വെള്ളച്ചാട്ടം. കാനഡ. പ്രകൃതിയുടെ ഈ അത്ഭുതത്തിന് അരികില്‍ നില്‍ക്കുമ്പോള്‍, പ്രകൃതിയുടെ ശക്തി അനുഭവിക്കുമ്പോള്‍, എന്റെ മുഖത്ത് മിസ്റ്റ് വന്ന് മൂടുമ്പോള്‍, ചുറ്റും ഭംഗി മാത്രം. എന്നെന്നും ഓര്‍ത്തുവെക്കാന്‍ മനോഹരമായൊരു ഓര്‍മയും ശ്വാസം നിലച്ചു പോകുന്ന അനുഭവവും'-റിമി കുറിച്ചു.
റിമി പകര്‍ത്തിയ ദൃശ്യങ്ങളില്‍ വെള്ളച്ചാട്ടത്തിനൊപ്പം മഴവില്ലും അതിമനഹോരമായി കാണാന്‍ സാധിക്കും. അതിനിടയില്‍ റിമി ധരിച്ച കോട്ടിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുണ്ടായി. ചുവന്ന നിറത്തിലുള്ള റെയ്ന്‍ കോട്ടാണ് വിഡിയോയില്‍ റിമി ധരിച്ചിരിക്കുന്നത്. നൂറ് രൂപയുടോ മഴക്കോട്ട് അമേരിക്കയിലും ഉണ്ടോ എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്.
Content Highlights: Visuals of Niagara Falls shared by Rimi Tomy are going viral on social media